city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സോഷ്യൽ മീഡിയയിൽ വ്യാജ അവധി പ്രചരണം: ജില്ലാ പോലീസ് മേധാവിയോട് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 13.06.2017) കനത്തെ മഴയെതുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു നിര്‍ദേശം നല്‍കി.

ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വളരെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കാസര്‍കോട് വാര്‍ത്തയുടെ ഉള്‍പടെ ലിങ്ക് എഡിറ്റ് ചെയ്താണ് ചിലര്‍ വാട്സ് ആപ്പിലും മറ്റും വ്യാജ പ്രചരണം നടത്തിയത്. കാസര്‍കോട് വാര്‍ത്തയുടെ ലിങ്ക് ദുരുപയോഗം ചെയ്ത് തെറ്റായ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ എഡിറ്റര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വ്യാജ അവധി പ്രചരണം: ജില്ലാ പോലീസ് മേധാവിയോട് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു

Related News: 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി വ്യാജ പ്രചരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, District Collector, Investigation, Fake, News, Complaint, Police, Fake Leave News, Kasargod Vartha, Rumors in social media: Collector ordered for probe. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia