city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

RTI | 'വിവരാവകാശ നിയമപ്രകാരം അന്വേഷണ റിപോര്‍ട് ആവശ്യപ്പെട്ടു'; യുവാവിനെ രേഖകള്‍ നല്‍കാതെ ഓഫീസില്‍ ഹിയറിംഗിന്റെ പേരില്‍ വിളിച്ചുവരുത്തി സമയം നഷ്ടപ്പെടുത്തിയതായി പരാതി

കാസര്‍കോട്: (KasargodVartha) ഉദുമ പഞ്ചായതില്‍ അനധികൃത കെട്ടിടത്തിനെതിരെ ഓംബുഡ്സമാനില്‍ പരാതി നല്‍കിയതിന്റെ പേരില്‍ പഞ്ചായത് സെക്രടറിയും ജീവനക്കാരും അക്രമിച്ചെന്ന് കാട്ടി തദ്ദേശ സ്വയം ഭരണ മന്ത്രിക്കും ജില്ലാ പഞ്ചായത് ഡെപ്യൂടി ഡയറക്ടര്‍ക്കും നല്‍കിയ പരാതിയില്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപോര്‍ട് വിവരാവാകാശ നിയമപ്രകാരം ആവശ്യപ്പെട്ട യുവാവിനെ രേഖകള്‍ നല്‍കാതെ ഓഫീസില്‍ ഹിയറിംഗിന്റെ പേരില്‍ വിളിച്ചുവരുത്തി സമയം നഷ്ടപ്പെടുത്തിയതായി ആരോപണം.
           
RTI | 'വിവരാവകാശ നിയമപ്രകാരം അന്വേഷണ റിപോര്‍ട് ആവശ്യപ്പെട്ടു'; യുവാവിനെ രേഖകള്‍ നല്‍കാതെ ഓഫീസില്‍ ഹിയറിംഗിന്റെ പേരില്‍ വിളിച്ചുവരുത്തി സമയം നഷ്ടപ്പെടുത്തിയതായി പരാതി

ഉദുമയിലെ പൊതുപ്രവര്‍ത്തകനായ മൂസ പാലക്കുന്നാണ് ഡി ഡി പിക്ക് വിവരാവകാശ നിയമപ്രകാരം വകുപ്പ് തല അന്വേഷണം നടത്തിയതിന്റെ റിപോര്‍ട് ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണ റിപോര്‍ടിന്റെ പകര്‍പ്പ് നല്‍കാതെ ഹിയറിംഗിന്റെ പേരില്‍ വെള്ളിയാഴ്ച രാവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സമയം നഷ്ടപ്പെടുത്തിയെന്നാണ് പരാതി. അന്വേഷണ റിപോര്‍ട് കൈമാറാതെ തിരിച്ചയക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.

2023 ഫെബ്രുവരി 20ന് രാത്രി 10 മണിക്ക് പാലക്കുന്ന് ടൗണില്‍ ഉദുമ പഞ്ചായതിന് സമീപം ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് പഞ്ചായത് സെക്രടറി ദേവദാസും ജീവനക്കാരന്‍ ജ്യോതിയും ചേര്‍ന്ന് അടിക്കുകയും തള്ളിയിടുകയും ചെയ്തതെന്ന് മൂസ പറയുന്നു. ഈ സംഭവത്തിന് മറ്റൊരു ജീവനക്കാരന്‍ തന്നെ സാക്ഷിയുണ്ടായിരുന്നുവെന്നും മറ്റും കാണിച്ചാണ് മൂസ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

'മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ റിപോര്‍ട് പുറത്തുവരികയോ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായതോടെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട ഫയല്‍ നമ്പര്‍ സഹിതം വിവരാവകാശ നിയമപ്രകാരം പഞ്ചായത് ഡെപ്യൂടി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ഫയലിലുള്ള എല്ലാ രേഖകളുടെയും ഡി ഡി പി പഞ്ചായതില്‍ നടത്തിയ അന്വേഷണ റിപോര്‍ടിന്റെ പകര്‍പ്പും വേണമെന്നായിരുന്നു അപേക്ഷ.

എന്നാല്‍ ഫയലിലുള്ള രേഖകള്‍ മാത്രം നല്‍കി അന്വേഷണ റിപോര്‍ട് മറച്ചുവെച്ച് വിവരം നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത് ജോയിന്റ് ഡയറക്ടര്‍ക്ക് അപീല്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെ ഹിയറിംഗിനെന്ന പേരില്‍ വിളിച്ചുവരുത്തിയത്. എന്നാല്‍ രേഖകള്‍ കൈമാറുന്നതിന് പകരം പരാതി ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് വിടുകയും ഇതുസംബന്ധിച്ച് തന്നില്‍ നിന്നും അപേക്ഷ ഒപ്പിട്ട് വാങ്ങുകയുമാണ് ചെയ്തത്', മൂസ പാലക്കുന്ന് വിശദീകരിച്ചു.
               
RTI | 'വിവരാവകാശ നിയമപ്രകാരം അന്വേഷണ റിപോര്‍ട് ആവശ്യപ്പെട്ടു'; യുവാവിനെ രേഖകള്‍ നല്‍കാതെ ഓഫീസില്‍ ഹിയറിംഗിന്റെ പേരില്‍ വിളിച്ചുവരുത്തി സമയം നഷ്ടപ്പെടുത്തിയതായി പരാതി

വിവരാവകാശ നിയമപ്രകാരം ഒരാള്‍ വിവരം ആവശ്യപ്പെട്ടാല്‍ അത് നല്‍കുകയോ നിരസിക്കുകയോ മാത്രമാണ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ഹിയറിങ് ആദ്യമായാണ് കേള്‍ക്കുന്നതെന്നാണ് വിവരാവാകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ആവശ്യപ്പെട്ട പൂര്‍ണവിവരങ്ങള്‍ നല്‍കാത്തതിനാല്‍ മുമ്പ് വിവരാവകാശത്തിനായി ട്രഷറിയില്‍ അടച്ച 18 രൂപ തിരിച്ചു നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ടത് പ്രകാരമുള്ള വിവരാവകാശ രേഖകള്‍ നല്‍കാത്തതിനാല്‍ പഞ്ചായത് ഡയറക്ടര്‍ക്കും വിവരാവകാശ കമീഷനും പരാതി നല്‍കുമെന്ന് മൂസ പാലക്കുന്ന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: RTI, Udma, Malayalam News, Kerala News, Kasaragod News, Complaint, RTI: Complaint that documents not given to youth.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia