റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
Dec 14, 2017, 18:00 IST
ചീമേനി: (www.kasargodvartha.com 14.12.2017) റിട്ട. അധ്യാപിക പുലിയന്നൂരിലെ ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. രാത്രി 10 മണിയോടെ നടന്ന അരുംകൊല നാടറിഞ്ഞത് ഏറെ വൈകിയാണ്. പുലിയന്നൂര്‍ ഗ്രാമവാസികള്‍ക്ക് ആദ്യത്തെ നടുക്കുന്ന അനുഭവമായിരുന്നു ജാനകിയുട അരുംകൊല. പുലിയന്നൂരില്‍ തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്താണ് വൃദ്ധരായ അധ്യാപക ദമ്പതികളായ കൃഷ്ണന്‍ മാസ്റ്ററുടെയും ജാനകി ടീച്ചറുടെയും വീട്. വീടിന്റെ ചുറ്റുപാട് നന്നായി അറിയുന്നവരാകാം കൊലപാതകത്തിന് പിന്നിലെന്നാണ് നാട്ടുകാരും പോലീസും ഉറച്ചു വിശ്വസിക്കുന്നത്.
പുറത്തു നിന്നും ഉള്ള ആരും തന്നെ ഇവിടെ എത്തിയാലും പ്രത്യേകം തിരിച്ചറിയാന്‍ പറ്റുന്ന ഭൂപ്രദേശമാണ് പുലിയന്നൂരിന്റേത്. നാടുമായി വളരെ അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമേ രാത്രികാലത്ത് ക്രൂരകൃത്യം നടത്തി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നില്‍ ഏറെ ദുരൂഹതകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വിശാലമായ പാടത്തിന്റെ കരയിലാണ് ഇവരുടെ വീട്. ഇവിടെ നിന്നും 9.30ഓടു കൂടി ആളുകള്‍ക്ക് ഇതുവഴി റോഡിലേക്ക് കടന്ന് രക്ഷപ്പെടാന്‍ ഏറെ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഊടുവഴികള്‍ കൃത്യമായി അറിയാവുന്നവരാകാം ഘാതകരെന്ന് സംശയിക്കുന്നു. ഹിന്ദിയും, മലയാളവും സംസാരിക്കുന്നവരാണ് അക്രമികളെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് തിരിക്കാനുള്ള ശ്രമമാണോ ഇതെന്നും പോലീസ് സംശയിക്കുന്നു. സമീപ പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News:
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
പുറത്തു നിന്നും ഉള്ള ആരും തന്നെ ഇവിടെ എത്തിയാലും പ്രത്യേകം തിരിച്ചറിയാന്‍ പറ്റുന്ന ഭൂപ്രദേശമാണ് പുലിയന്നൂരിന്റേത്. നാടുമായി വളരെ അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമേ രാത്രികാലത്ത് ക്രൂരകൃത്യം നടത്തി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നില്‍ ഏറെ ദുരൂഹതകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വിശാലമായ പാടത്തിന്റെ കരയിലാണ് ഇവരുടെ വീട്. ഇവിടെ നിന്നും 9.30ഓടു കൂടി ആളുകള്‍ക്ക് ഇതുവഴി റോഡിലേക്ക് കടന്ന് രക്ഷപ്പെടാന്‍ ഏറെ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഊടുവഴികള്‍ കൃത്യമായി അറിയാവുന്നവരാകാം ഘാതകരെന്ന് സംശയിക്കുന്നു. ഹിന്ദിയും, മലയാളവും സംസാരിക്കുന്നവരാണ് അക്രമികളെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് തിരിക്കാനുള്ള ശ്രമമാണോ ഇതെന്നും പോലീസ് സംശയിക്കുന്നു. സമീപ പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News:
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Murder, cheemeni, Rtd. teacher's murder; Police investigation tighten