Arrested | സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Jul 18, 2023, 17:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കൊടിമരം നശിപ്പിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം സുജിത് (24), പി നന്ദലാല്‍ (20), എം വിപിന്‍ (27), കെ ഇ അശ്വിന്‍ (20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ കെപി സതീഷ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെ സിപിഎം പ്രവര്‍ത്തകന്‍ അത്തിക്കോത്ത് എസി നഗറിലെ ചേരിക്കല്‍ വീട്ടില്‍ കൃഷ്ണനെ (33) ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി. തടയാന്‍ ചെന്ന സഹോദരന്‍ ഉണ്ണികൃഷ്ണനും മര്‍ദനമേറ്റതായി പരാതിയുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണന്റെ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്.