city-gold-ad-for-blogger

ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്ന 9.74 ലക്ഷം രൂപ അധ്യാപകന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു

ബേക്കല്‍: (www.kasargodvartha.com 21/08/2015) പാക്കം ഗവ. ഹൈസ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ല് മാറി ചട്ടഞ്ചാലിലെ ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് വരുന്നതിനിടെ അധ്യാപകന്റെ കയ്യില്‍ നിന്നും 9,74,424 രൂപ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച ചട്ടഞ്ചാലിനും കുണിയയ്ക്കും ഇടയിലുള്ള സ്ഥലത്തു വെച്ചാണ് സംഭവം.

ചട്ടഞ്ചാലിലെ ട്രഷറിയില്‍ നിന്നും ഓണം ബോണസ് അടക്കമുള്ള ശമ്പള തുകയുമായി വരികയായിരുന്ന പാക്കം ഹൈസ്‌കൂളിലെ അധ്യാപകനായ പയ്യന്നൂരിലെ രാജേഷിന്റെ കയ്യില്‍ നിന്നുമാണ് ഇത്രയും വലിയൊരു തുക നഷ്ടപ്പെട്ടത്. ശമ്പളത്തുക വാങ്ങിയ ശേഷം ബാഗിലാക്കി ബൈക്കിന്റെ സൈഡ് കമ്പിയില്‍ വെച്ചിരുന്നുവെന്ന് രാജേഷ് പറയുന്നു. അധ്യാപകന്റെ പഴ്‌സും മറ്റും നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നു.

ചട്ടഞ്ചാലില്‍ നിന്നും പാക്കത്തേക്കുള്ള യാത്രക്കിടെ കുണിയയിലെത്തി നോക്കിയപ്പോഴാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് രാജേഷ് പറയുന്നു. പിന്നീട് സ്‌കൂളില്‍ വിവരമറിയിച്ച് കാറെടുത്ത് ചട്ടഞ്ചാല്‍ വരെ പോയി പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട പണവും ബാഗും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതിനിടെ മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ടാങ്കര്‍ ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഒരു ബാഗെടുക്കുന്നത് കണ്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇതുവഴി പോയ ടാങ്കര്‍ ലോറികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.

ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്ന 9.74 ലക്ഷം രൂപ അധ്യാപകന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു

Keywords : Kasaragod, Kerala, Cash, School, Teacher, Police, Complaint, Bike, Bag, Rs 9.74 lac. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia