city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സർക്കാർ കാണണം ഇവരുടെ ദുരിതം, ടിക്കറ്റ് തുക പോലും നല്‍കാനാകാതെ ആയിരങ്ങൾ, ഗോവയിൽ നിന്നും കേരളത്തിലേക്ക് വരാൻ ഈടാക്കുന്നത് 4000 രൂപ

പനാജി: (www.kasargodvartha.com 20.05.2020) ലോക്ക്ഡൗണിനെ തുടർന്ന് ഗോവയിൽ കുടുങ്ങിയ മലയാളികൾ ദുരിതക്കയത്തിൽ. നാട്ടിലേക്ക് തിരിച്ചുമടങ്ങാൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും സൗജന്യ യാത്ര അനുവദിക്കാത്തതിനാൽ പലരും വിവിധയിടങ്ങളിൽ കുടുങ്ങി.

നിലവിൽ ഒരു മലയാളി സന്നദ്ധ സംഘടന മലയാളികളെ നാട്ടിലെത്തിക്കാൻ ബസ് ഏര്പ്പെടുത്തിയിട്ടുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കേരളത്തിലെവിടേക്ക് പോകണമെങ്കിലും 4000 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ജോലിയും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാർ ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ ഉഴലുകയാണ്.

ഫെഡറേഷൻ ഓഫ് ഓൾ ഗോവ മലയാളി അസോസിയേഷൻ നേതൃത്വത്തിലാണ് ബസ് ഒരുക്കിയിട്ടുള്ളത്. ഗോവ സർക്കാരിന്റെ ഉടമസ്ഥതിയുള്ള കദംബ ബസാണ് സർവീസ് നടത്തുന്നത്. പ്രത്യേകം ബസ് ഏർപ്പെടുത്താൻ ഗോവ ട്രാൻസ്‌പോർട്ട് കോർപറേഷന് 85000 രൂപ കെട്ടിവെക്കണം. ഈ സാഹചര്യത്തിലാണ് യാത്രക്കാരിൽ നിന്നും 4000 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതെന്ന് സന്നദ്ധ സംഘടന പ്രവർത്തകർ പറയുന്നു. എത്രയും വലിയ തുക മുടക്കാൻ കഴിയാത്തതിനാൽ ആയിരക്കണക്കിന് പേരാണ് ഗോവ, പനാജി, മഡ്‌ഗോവ, പോണ്ട, വാസ്കോ എന്നിവിടങ്ങളിൽ കുടുങ്ങിയത്.

മൂന്ന് ദിവസം മുമ്പ് മൂന്ന് ബസ് ഇവിടെനിന്നും കേരളത്തിലേക്ക് സർവീസ് നടത്തി. കാസർകോട്ടേക്കായാലും തിരുവനന്തപുരത്തേക്കായാലും 4000 രൂപയാണ് നിരക്ക്. വടക്കൻ കേരളത്തിലുള്ള നിരവധി പേരാണ് ദുരിതം പേറി കഴിയുന്നത്.
സർക്കാർ കാണണം ഇവരുടെ ദുരിതം, ടിക്കറ്റ് തുക പോലും നല്‍കാനാകാതെ ആയിരങ്ങൾ, ഗോവയിൽ നിന്നും കേരളത്തിലേക്ക് വരാൻ ഈടാക്കുന്നത് 4000 രൂപ

മലയാളികളുടെ പ്രശ്നം പരിഹരിക്കാൻ കേരള സർക്കാർ അടിയന്തിരമായും ഇടപെടണമെന്ന ആവശ്യം ഉയര്ന്നിട്ടുണ്ട്. മാസങ്ങളായി ജോലിയില്ലാതെ കഴിയുന്ന തൊഴിലാളികളും മറ്റു സാധാരണ ജീവനക്കരും ഇപ്പോൾ ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. കേരളം സർക്കാർ മുൻകയ്യെടുത്ത് ബസ് ഏർപ്പെടുത്തുകയോ അതുമല്ലെങ്കിൽ കേരളത്തിലേക്ക് ട്രെയിൻ സർവീസ് നടത്താൻ സമ്മർദ്ദം ചെലുത്തുകയോ വേണമെന്നാണ് മലയാളികളുടെ ആവശ്യം.

ഈ സാഹചര്യത്തിൽ കേരള സംസ്ഥാന സർക്കാർ സൗജന്യ ബസ് ഏർപ്പെടുത്തണമെന്നും പ്രശ്ന പരിഹാരത്തിന് മുൻകൈയെടുക്കണമെന്നും ഗോവയിലെ ജന സൗഹൃദവേദി കാസർകോട് ജില്ലാ ഭാരവാഹികളായ പാണലം അഷറഫ്, വി അരുൺ, ബിനു സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.


Keywords: Kerala, India, News, Government, Bus, Job, Food, Rs 4,000 bus fair for Goa to Kerala Bus

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia