city-gold-ad-for-blogger

Cash Seized | 'മതിയായ രേഖകളില്ല', കാറിൽ കടത്തുകയായിരുന്ന 21.75 ലക്ഷം രൂപ പിടികൂടി; ഒരാൾ പിടിയിൽ

ബദിയഡുക്ക: (www.kasargodvartha.com) മതിയായ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 21.75 ലക്ഷം രൂപ പൊലീസ് പിടികൂടി. ബദിയഡുക്ക ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാറും സംഘവുമാണ് പണം കണ്ടെത്തിയത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യു എ ഹകീം (42) ആണ് പിടിയിലായത്. പണം കടത്തിയ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 
Cash Seized | 'മതിയായ രേഖകളില്ല', കാറിൽ കടത്തുകയായിരുന്ന 21.75 ലക്ഷം രൂപ പിടികൂടി; ഒരാൾ പിടിയിൽ

കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പണം പിടികൂടിയ പൊലീസ് സംഘത്തിൽ എസ്ഐ ലക്ഷ്‌മി നാരായണൻ, ചന്ദ്രകാന്ത്, വർഗീസ് എന്നിവരും ഉണ്ടായിരുന്നു.
    
Cash Seized | 'മതിയായ രേഖകളില്ല', കാറിൽ കടത്തുകയായിരുന്ന 21.75 ലക്ഷം രൂപ പിടികൂടി; ഒരാൾ പിടിയിൽ

Keywords: Kerala, News, Kasaragod, Money, Seized, Car, Police, Crime, Police, Case, Rs 21.75 cash seized from car.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia