city-gold-ad-for-blogger

ബസുകളില്‍ നാലുഭാഗത്തും യാത്രാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം; നിയമം ലംഘിച്ചാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും

കാസര്‍കോട്: (www.kasargodvartha.com 25.04.2017) സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസുകളുടെയും നാലുഭാഗത്തും ലക്ഷ്യസ്ഥാനം വെളിവാക്കുന്ന തരത്തിലുളള യാത്രാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആര്‍ ടി ഒ ബാബു ജോണ്‍ അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കന്നടയിലും ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം.

മുന്‍വശത്തെയും പിറകുവശത്തെയും ബോര്‍ഡുകളില്‍ രാത്രികാലങ്ങളില്‍ വായിക്കാന്‍ പര്യാപ്തമായ തരത്തിലുളള വെളിച്ചം സജ്ജീകരിക്കണം. ഇത്തരം സൗകര്യങ്ങളേര്‍പ്പെടുത്താത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും നിയമപരമായ രീതിയില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു.

ബസുകളില്‍ നാലുഭാഗത്തും യാത്രാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം; നിയമം ലംഘിച്ചാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bus, RTO, Travel Boards, Fitness Certificate, Route Board to be displayed all 4 sides in Bus.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia