city-gold-ad-for-blogger

Sea rough | ഉപ്പള മൂസോടിയിലും തൃക്കണ്ണാടും കടലാക്രമണം രൂക്ഷം; 3 വീടുകൾ തകർന്നു, പള്ളിക്ക് കേടുപാടുകൾ; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഉപ്പള / തൃക്കണ്ണാട്: (www.kasargodvartha.com) ഉപ്പള മൂസോടി കടപ്പുറത്തും ബേക്കല്‍ തൃക്കണ്ണാട് കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. ഉപ്പള മൂസോടിയില്‍ ഒരു വീടും ഒരു പള്ളിയും കടലാക്രമണത്തില്‍ തകര്‍ന്നു.
എട്ട് തെങ്ങുകളും ഒരു വീടിന്റെ സെപ്റ്റിക് ടാങ്കും കടലെടുത്തു. ചെറിയ നിസ്‌കാര പള്ളിയാണ് ഇവിടെ തകര്‍ന്നത്. പള്ളിയുടെ മതിലടക്കം തകര്‍ന്നിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
       
Sea rough | ഉപ്പള മൂസോടിയിലും തൃക്കണ്ണാടും കടലാക്രമണം രൂക്ഷം; 3 വീടുകൾ തകർന്നു, പള്ളിക്ക് കേടുപാടുകൾ; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

കഴിഞ്ഞ തവണയും ഇവിടെ കടലാക്രമണം ഉണ്ടായപ്പോള്‍ അധികൃതര്‍ ആശ്വാസ വാക്കുകള്‍ പറഞ്ഞുപോയതല്ലാതെ പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കടലാക്രമണം തടയാന്‍ ശാശ്വതമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കണ്ണാട് രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടങ്ങളിലെ കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ പ്രദേശം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കടലാക്രമണം കൂടുതല്‍ ശക്തമായാല്‍ മാറിത്താമസിക്കണമെന്ന് സമീപവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ കടല്‍ പ്രക്ഷുബ്ധമാണ്. ജില്ലയുടെ തീരപ്രദേശങ്ങളിലെല്ലാം കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
          
Sea rough | ഉപ്പള മൂസോടിയിലും തൃക്കണ്ണാടും കടലാക്രമണം രൂക്ഷം; 3 വീടുകൾ തകർന്നു, പള്ളിക്ക് കേടുപാടുകൾ; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
തൃക്കണ്ണാട് കടപ്പുറം കലക്ടർ കെ ഇമ്പശേഖർ സന്ദർശിക്കുന്നു

കാലവര്‍ഷം കനത്തതോടെ താഴ്ന്ന പ്രദേശങ്ങളും തീരപ്രദേശങ്ങളും ഒരേപോലെ ഭീഷണിയിലാണ്. ദേശീയപാത നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. സ്ഥിരമായി കടലാക്രമണം ഉണ്ടാവുന്ന പ്രദേശങ്ങളിലെല്ലാം ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
          
Sea rough | ഉപ്പള മൂസോടിയിലും തൃക്കണ്ണാടും കടലാക്രമണം രൂക്ഷം; 3 വീടുകൾ തകർന്നു, പള്ളിക്ക് കേടുപാടുകൾ; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഉപ്പള, ഉദുമ പഞ്ചായതിലെ കൊപ്പല്‍, കാപ്പില്‍, ജന്മ, തൃക്കണ്ണാട്, നീലേശ്വരം തൈക്കടപ്പുറം, കീഴൂര്‍, നെല്ലിക്കുന്ന്, വലിയപറമ്പ പ്രദേശങ്ങളിലാണ് സ്ഥിരമായി കടലാക്രമണം ഉണ്ടാവാറുള്ളത്. കടലില്‍ കല്ലിട്ട് കടലാക്രമണം തടയുന്ന പ്രവൃത്തിക്ക് നിയന്ത്രണം വന്നതോടെ ജിയോ ബാഗ് ഉപയോഗിച്ചുള്ള കടല്‍ഭിത്തിയാണ് ചിലയിടങ്ങളില്‍ നിര്‍മിച്ചുവരുന്നത്. തീരദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ കടലാക്രമണത്തോടൊപ്പം വറുതിയിലേക്ക് കൂടി നീങ്ങിയിരിക്കുകയാണ്.

ട്രോളിംഗ് നിരോധനം വന്നതോടെ മീന്‍ പിടുത്ത തൊഴിലാളികളുടെ വരുമാനം പൂര്‍ണമായും നിലച്ചിട്ടുണ്ട്. ഇടയ്ക്ക് തോണിയില്‍ കടലില്‍ പോയി കിട്ടിയ സമ്പാദ്യമാണ് പല കുടുംബങ്ങളുടെയും അടുപ്പ് പുകയാന്‍ സഹായിച്ചത്. കടലാക്രമണം രൂക്ഷമായതോടെ ഒരാഴ്ചയോളം കടലില്‍ പോകരുതെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കടലാക്രമണം ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ കാംപുകള്‍ ആരംഭിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
             
Sea rough | ഉപ്പള മൂസോടിയിലും തൃക്കണ്ണാടും കടലാക്രമണം രൂക്ഷം; 3 വീടുകൾ തകർന്നു, പള്ളിക്ക് കേടുപാടുകൾ; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

Keywords: Uppala, Bekal, Malayalam News, Kerala News, Kasaragod News, Uppala News, Sea rough, Heavy Rain, Heay Rain in Kasaragod, Rain Alert, Weather Updates, Rough sea in heavy rain.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia