Police | അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കണം; പ്രത്യേക ഫോം പുറത്തിറക്കി പൊലീസ്; രേഖകളും ഹാജരാക്കണം
Aug 10, 2023, 21:24 IST
കാസര്‍കോട്: (www.kasargodvartha.com) അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവരില്‍ നിന്ന് സമ്പൂര്‍ണ വിവരങ്ങള്‍ തേടി കാസര്‍കോട് ടൗണ്‍ പൊലീസ്. ഇതിനായി പ്രത്യേക ഫോം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.
കൊലപാതക ശ്രമം, ലഹരിക്കടത്ത്, മോഷണം, പീഡനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടുന്നതെന്ന് പൊലീസ് പറയുന്നു. ഏറ്റവും അവസാനമായി ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവും പൊലീസ് നീക്കത്തിന് പിന്നിലുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാര്‍ടേഴ്സ് ഉടമകളും വീട്ടുടമകളും അവരുടെ ഫോടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പെടെയുള്ള വ്യക്തമായ രേഖകള്‍ സഹിതം വിവരങ്ങള്‍ പൊലീസില്‍ സമര്‍പിക്കണമെന്നാണ് നിര്‍ദേശം. സ്വദേശത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കേരളത്തിലെ സ്പോണ്‍സറുടെ വിവരങ്ങള്‍, താമസിപ്പിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ കാര്യങ്ങളാണ് പൂരിപ്പിച്ച് നല്‍കേണ്ടത്.
ഇത്തരം വിവരങ്ങള്‍ സമര്‍പിച്ചില്ലെങ്കില്‍ അതിഥി തൊഴിലാളികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ വീട്ടുടമസ്ഥരും പ്രതിയാകുമെന്ന് പൊലീസ് വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായാല്‍ വ്യക്തമായ രേഖകള്‍ ശേഖരിക്കാതെ താമസിപ്പിക്കുന്ന വീട്ടുടമസ്ഥരെയും കേസുകളില്‍ പ്രതിയാക്കാനുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Keywords: Police, Migrant Workers, Form, Kerala News, Kasaragod News, Malayalam News, Room providers to migrant workers must provide full information: Police.
< !- START disable copy paste -->