city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Robbery | ചെറുവത്തൂർ സിറ്റി ഗോൾഡ് ജ്വലറിയിലെ കവർച: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി; 'വിൽപന നടത്തിയതും പണയം വെച്ചതുമായ 8 പവൻ ആഭരണങ്ങൾ കണ്ടെത്തി'; മംഗ്ളൂറിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും

ചെറുവത്തൂർ: (KasargodVartha) സിറ്റി ഗോൾഡ് ജ്വലറിയുടെ അഞ്ച് മാസം മുമ്പ് തുറന്ന ചെറുവത്തൂരിലെ ശാഖയിൽ നിന്നും 11.25 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന കേസിൽ ജീവനക്കാരനെ ചെറുവത്തൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ചെറുവത്തൂരിലെ ധനകാര്യ സ്ഥാപനങ്ങളിലും ഏതാനും ജ്വലറികളിലും പഴയ സ്വർണമെടുക്കുന്ന സ്ഥാപനത്തിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
    
Robbery | ചെറുവത്തൂർ സിറ്റി ഗോൾഡ് ജ്വലറിയിലെ കവർച: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി; 'വിൽപന നടത്തിയതും പണയം വെച്ചതുമായ 8 പവൻ ആഭരണങ്ങൾ കണ്ടെത്തി'; മംഗ്ളൂറിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും

വിൽപന നടത്തിയതും പണയം വെച്ചതുമായ എട്ട് പവൻ സ്വർണം ഇവിടങ്ങളിൽ നിന്ന് കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചന്തേര എസ് ഐ എൻ വിപിൻ, എ എസ് ഐ സുരേഷ് ക്ലായിക്കോട്, സിവിൽ പൊലീസ് ഓഫീസർ ഷാഹിത് എന്നിവർ ചേർന്നാണ് പ്രതി കർണാടക ബെൽത്തങ്ങാടി താലൂക് പരിധിയിലെ ഇർഫാനെ (26) തെളിവെടുപ്പിന് എത്തിച്ചത്. മംഗ്ളൂറിലും ബെൽത്തങ്ങാടിയിലും സ്വർണം വിൽപന നടത്തിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അവിടേക്ക് കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കും.
 
Robbery | ചെറുവത്തൂർ സിറ്റി ഗോൾഡ് ജ്വലറിയിലെ കവർച: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി; 'വിൽപന നടത്തിയതും പണയം വെച്ചതുമായ 8 പവൻ ആഭരണങ്ങൾ കണ്ടെത്തി'; മംഗ്ളൂറിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും

കട്ടി കൂടിയ സ്വർണാഭരണങ്ങളാണ് ഓൺലൈൻ ഗെയിമിന് അടിമയായ യുവാവ് മോഷ്ടിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മാർച് മാസം ആദ്യം നടത്തിയ സ്റ്റോകെടുപ്പ് നടത്തിയപ്പോഴാണ് 11.25 ലക്ഷം രൂപയുടെ സ്വർണം കാണാതായിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ചന്തേര പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Police Booked, Malayalam News, Crime, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Robbery, Jewellery, Robbery in Jewellery: Evidence taken from suspect. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia