യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈൽ ഫോണും പഴ്സും തട്ടിയെടുത്തെന്ന കേസിൽ 21 കാരൻ അറസ്റ്റിൽ
Mar 9, 2022, 13:24 IST
കാസർകോട്: (www.kasargodvartha.com 09.03.2022) യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈൽ ഫോണും പഴ്സും തട്ടിയെടുത്തെന്ന കേസിൽ 21 കാരൻ അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നുഹ് മാൻ ആണ് അറസ്റ്റിലായത്.
മാർച് അഞ്ചിന് ഇന്ദിരാ നഗറിൽ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി കവർച നടത്തിയെന്നാണ് കേസ്. കാറും ഫോണും പഴ്സും നുഹ് മാനിൽ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
വിദ്യാനഗർ ഇൻസ്‌പെക്ടർ വി വി. മനോജ്, സബ് ഇൻസ്‌പെക്ടർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ് ഐ വിനോദ്, സിവിൽ പൊലീസ് ഓഫീസർ സലാം എന്നിവരും ഉണ്ടായിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Robbery, Case, Arrest, Man, Vidya Nagar, Police, Car, Theft, Robbery case; young man arrested.
< !- START disable copy paste -->