Theft | 'പെട്രോള്‍ പമ്പിന്റെ ഓഫീസിന്റെ ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്ന് കവര്‍ച; മോഷ്ടാവ് രക്ഷപ്പെട്ടത് സമീപത്തെ വീട്ടിലെ ബൈകുമായി'
May 29, 2023, 19:23 IST
കുമ്പള: (www.kasargodvartha.com) പെട്രോള്‍ പമ്പിന്റെ ഓഫീസിന്റെ ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്ന മോഷ്ടാവ് 20,000 രൂപ കവര്‍ന്നു. ബദിയഡുക്ക റോഡിലെ ഭാരത് പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച നടന്നത്. പമ്പുടമ ശഫീര്‍ കുമ്പള പൊലീസില്‍ പരാതി നല്കി. പെട്രോള്‍ പമ്പിന് സമീപത്തെ കാര്‍ത്തിക് എന്നയാളുടെ വീട്ടുമുറ്റത്ത് നിര്ത്തിയിട്ടിയുന്ന ബൈകുമായാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു.
അടുത്തിടെ നിരവധി കവര്ചകളാണ് കുമ്പളയിലും പരിസരങ്ങളിലും നടന്നത്. ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. നായ്ക്കപ്പിലെ രണ്ട് വീടുകളിലും കുമ്പളയിലെ നാല് കടകളിലും കളത്തൂരിലെയും മൊഗ്രാലിലെയും ഓരോ വീടുകളിലുമാണ് കവര്‍ച നടന്നത്.
മോഷ്ടാക്കളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ് പൊലീസ്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നു.
മോഷ്ടാക്കളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ് പൊലീസ്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നു.
Keywords: Malayalam News, Kumbla News, Crime News, Kerala News, Kasaragod News, Robbery, Theft, Robbery at petrol pump office.
< !- START disable copy paste --> 







