city-gold-ad-for-blogger

Robbery | പ്രവാസിയുടെ വീട്ടിൽ വൻ കവർച: 10 പവൻ സ്വർണവും കാൽ ലക്ഷം രൂപയും കാറും മോഷ്ടിച്ചു

കുമ്പള: (www.kasargodvartha.com) പ്രവാസിയുടെ വീട്ടിൽ വൻ കവർച. 10 പവൻ സ്വർണവും കാൽ ലക്ഷം രൂപയും കാറും മോഷ്ടിച്ചതായി പരാതി. കൊടിയമ്മ ഉജാറിലെ അബൂബകറിന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. അബൂബകർ വിദേശത്തായതിനാൽ വീട്ടിൽ ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ഉറങ്ങിക്കിടന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.

Robbery | പ്രവാസിയുടെ വീട്ടിൽ വൻ കവർച: 10 പവൻ സ്വർണവും കാൽ ലക്ഷം രൂപയും കാറും മോഷ്ടിച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ 14 ആർ 4570 നമ്പർ സ്വിഫ്റ്റ് കാറും കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. പ്രാഥമിക അന്വേഷണത്തിൽ വീടിന്റെ വാതിലോ മറ്റോ തകർത്തതായി കണ്ടെത്തിയിട്ടില്ല. അതേസമയം ജനലിന്റെ കൊളുത്ത് അകത്ത് നിന്ന് വലിച്ചെടുത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കൾ നേരത്തെ തന്നെ വീട്ടിനകത്ത് കയറിയിട്ടുണ്ടാവാമെന്നും സംശയിക്കുന്നുണ്ട്.

Robbery | പ്രവാസിയുടെ വീട്ടിൽ വൻ കവർച: 10 പവൻ സ്വർണവും കാൽ ലക്ഷം രൂപയും കാറും മോഷ്ടിച്ചു

പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച നടന്ന വീട്ടിൽ സിസിടിവി ഇല്ലായിരുന്നു. സമീപത്തെ സിസിടിവികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Keywords: News, Kumbala, Kasaragod, Kerala, Robbery, Kodiyamma, Police, Investigation, Crime, Complaint, Gold, Car, Robbery at house of expatriate.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia