Car found | പ്രവാസിയുടെ ഭാര്യയും മകളും പേരക്കുട്ടികളും ഉറങ്ങി കിടക്കുന്നതിനിടെ നടന്ന കവർച: മോഷ്ടിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Jun 15, 2023, 16:31 IST
കുമ്പള: (www.kasargodvartha.com) പ്രവാസിയുടെ ഭാര്യയും മകളും പേരക്കുട്ടികളും ഉറങ്ങിക്കിടന്ന വീട്ടിൽ നിന്നും വാതിൽ കുത്തിത്തുറക്കാതെ 10 പവന്റെ സ്വർണാഭാരണങ്ങളും കാൽ ലക്ഷം രൂപയും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും കടത്തികൊണ്ടു പോയ സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. വീട്ടിൽ നിന്നും കൊണ്ടുപോയ കാർ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിപ്പെട്ട കാടമനയിൽ ബുധനാഴ്ച രാത്രിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച പുലർചെയാണ് കുമ്പള കൊടിയമ്മ ഉജാറിൽ, ഖത്വറിൽ ജോലി ചെയ്യുന്ന അബൂബകർ ബത്തേരിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും വീട്ടിലെ കെഎൽ 14 ആർ.4570 നമ്പർ വെള്ള സ്വിഫ്റ്റ് കാറും കവർന്നത്. ബുധനാഴ്ച വൈകുന്നേരം പ്രവാസിയായ അബൂബകർ നാട്ടിലെത്താനിരിക്കെയായിരുന്നു കവർച. ബദിയടുക്ക കാടമനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തും.
മോഷ്ടിച്ച കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതും പൂട്ടിയ വീട്ടിൽ അകത്ത് കടക്കാൻ വാതിലോ മറ്റോ കുത്തിത്തുറക്കാതെ മോഷ്ടാവ് അകത്ത് കടന്നുവെന്ന് പറയുന്നതും വീട്ടുകാർ ഉറങ്ങികിടന്ന മുറിയിൽ നിന്ന് തന്നെ ആഭരണങ്ങളും പണവും മോഷണം പോയതും ദുരൂഹമാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പൊലീസ് വീട്ടുകാരിൽ നിന്നും വീണ്ടും മൊഴിയെടുക്കും. മോഷ്ടാവ് നേരത്തേ തന്നെ അകത്ത് കയറി ഒളിച്ചതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.