city-gold-ad-for-blogger

Robbery | കാസർകോട്ട് ജില്ലാ ഇൻഷുറൻസ് ഓഫീസില്‍ കവർച; കാഷ് കൗണ്ടർ വലിച്ചെടുത്ത് കൊണ്ടുപോയി സമീപത്ത് ഉപേക്ഷിച്ചു

കാസർകോട്: (www.kasargodvartha.com) ജില്ലാ ഇൻഷുറൻസ് ഓഫീസില്‍ മോഷണം. ഷടറും ഗ്രിൽസും തകർത്ത മോഷ്ടാക്കൾ ഓഫീസിലെ കാഷ് കൗണ്ടർ വലിച്ചെടുത്ത് കൊണ്ടുപോയി സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ മുനിസിപല്‍ ഷോപിംഗ് കോംപ്ലക്‌സിലെ രണ്ടാം നിലയിലാണ് ഇൻഷുറൻസ് ഓഫീസ് പ്രവർത്തിക്കുന്നത്.
  
Robbery | കാസർകോട്ട് ജില്ലാ ഇൻഷുറൻസ് ഓഫീസില്‍ കവർച; കാഷ് കൗണ്ടർ വലിച്ചെടുത്ത് കൊണ്ടുപോയി സമീപത്ത് ഉപേക്ഷിച്ചു

കാഷ് കൗണ്ടര്‍ മൂന്നാം നിലയിലെ കോണിപ്പടിയിലാണ് കണ്ടെത്തിയത്. രണ്ടാം ശനിയാഴ്ച കാരണം ഓഫീസിന് അവധിയായതിനാൽ എന്തൊക്കെയാണ് നഷ്ടപ്പെട്ടത് എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസര്‍കോട് സിഐ പി അജിത് കുമാര്‍, എസ്ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
  
Robbery | കാസർകോട്ട് ജില്ലാ ഇൻഷുറൻസ് ഓഫീസില്‍ കവർച; കാഷ് കൗണ്ടർ വലിച്ചെടുത്ത് കൊണ്ടുപോയി സമീപത്ത് ഉപേക്ഷിച്ചു

അതേസമയം മുനിസിപല്‍ ഷോപിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിൽ പുറമെയുള്ളവർ കടക്കുന്നത് തടയുന്നതിനുള്ള ഷടർ തകർന്നിട്ട് നാളുകളായിട്ടും അധികൃതർ നന്നാക്കിയില്ലെന്നും ഇതുകാരണം രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ രണ്ടാം നിലയിൽ പ്രവേശിക്കുന്നതായും പരാതിയുണ്ട്.

Keywords:  Kasaragod, Kerala, News, Top-Headlines, Robbery, Theft, Cash, Police, Investigation, Insurance, Office, Complaint, Robbery at District Insurance Office in Kasaragod. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia