ഓടിളക്കി അകത്തു കടന്ന മോഷ്ടാവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി, തുമ്പായത് മൊബൈല്‍ ഫോണ്‍
May 28, 2018, 12:10 IST
പാലക്കാട്: (www.kasargodvartha.com 27.05.2018) ഓടിളക്കി അകത്തു കടന്ന മോഷ്ടാവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചതാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കാന്‍ പോലീസിന് സഹായകമായത്. ചുള്ളിമടയില്‍ വിമുക്ത ഭടന് ശിവനാഥന്റെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കഞ്ചിക്കോട് ചുള്ളിമടയില്‍ അരുണിനെയാണ്(23) വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമമുണ്ടായത്. ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാര തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ എവുന്നേല്ക്കുകയായിരുന്നു. ഇതോടെ പിന്‍ഭാഗത്തെ മതില് ചാടി അരുണ്‍ രക്ഷപ്പെട്ടെങ്കിലും ഓട്ടത്തിനിടെ മൊബൈല്‍ താഴെ വീഴുകയായിരുന്നു. ഈ മൊബൈല്‍ ഫോണ്‍ പോലീസിന് ലഭിച്ചതോടെ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. വാളയാര്‍ എസ്ഐ പി.എം. ലിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Robbery, Accuse, Arrest, Police, Palakkad, Robber arrested with in hours.
Keywords: Kerala, News, Robbery, Accuse, Arrest, Police, Palakkad, Robber arrested with in hours.