Sunburn | കൊടുംചൂടില്‍ ഉരുകി ജനങ്ങള്‍; സൂര്യാഘാതത്തില്‍ പഴം വില്പനക്കാരന് പൊള്ളലേറ്റു
Apr 8, 2023, 21:05 IST
കാസര്‍കോട്: (www.kasargodvartha.com) കൊടുംചൂടില്‍ ഉരുകി ജില്ലയിലെ വിവിധ പ്രദേശങ്ങള്‍. വഴിയോര കച്ചവടക്കാരും കാല്‍നട യാത്രക്കാരും അടക്കമുള്ളവര്‍ കനത്ത ചൂടില്‍ പ്രയാസപ്പെടുകയാണ്. വിഷുവും, ഈസ്റ്ററും പെരുന്നാളുമൊക്കെ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിപണികളില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ചൂട് എല്ലാവരെയും തളര്‍ത്തുന്നുണ്ട്.
അതിനിടെ കുമ്പള ടൗണില്‍ സൂര്യാഘാതത്തില്‍ പഴം വില്പനക്കാരന് പൊള്ളലേറ്റു. കൊടിയമ്മ ഉജാറില്‍ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖിനാണ് (43) ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൊള്ളലേറ്റത്. കുമ്പള ടൗണില്‍ വഴിയോരത്ത് ടെംപോ വാനില്‍ ശമാം വില്പന നടത്തുന്നതിനിടെയാണ് റഫീഖ് സൂര്യാഘാതത്തിന് ഇരയായത്. സമീപ കച്ചവടക്കാരുടെ സഹായത്തോടെ റഫീഖിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ ദിവസം കഴിയുന്തോറും ചൂടും വെയിലും കടുക്കുകയാണ്. അതേസമയം, വേനല്‍മഴ കനിയുന്നുമില്ല. മധ്യകേരളത്തിലെ ജില്ലകളില്‍ വേനല്‍ മഴ പെയ്തെങ്കിലും കണ്ണൂരും കാസര്‍കോട്ടും കനത്ത ചൂട് തുടരുന്ന സ്ഥിതിയാണ്. വേനല്‍മഴ ലഭിക്കാത്തത് കാര്‍ഷിക രംഗത്തുള്‍പെടെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. മിക്കയിടങ്ങളിലും വീടുകളിലെ കിണറുകളിലെ വെള്ളവും വലിയതോതില്‍ കുറഞ്ഞു.

Keywords: Kerala, Kasaragod-News, Kasaragod, Weather-News, Weather, Sunburn, Roadside fruit seller suffered sunburn.
< !- START disable copy paste --> 