Road Damaged | മാസങ്ങൾക്ക് മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത റോഡ് തകരുന്നു; ആര്‍ക്കും ഒരു പരാതിയുമില്ല!
May 5, 2022, 12:43 IST
കാസര്‍കോട്: (www.kasargodvartha.com) ആറ് മാസം മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത കാസര്‍കോട് ബ്ലോക് ഓഫീസ് - ദ്വാരകാ നഗര്‍ റോഡ് തകരുന്നു. ഇതിന്റെ അരികുകളും മറ്റും ഇതിനകം തന്നെ തകര്‍ന്നിട്ടുണ്ട്. ക്വാറി വേസ്റ്റ് കല്ലുകൊണ്ടാണ് പണി നടത്തിയതെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദേശീയപാതയ്ക്ക് സമീപത്തെ കോണ്‍ക്രീറ്റ് റോഡാണ് പൊട്ടിത്തുടങ്ങിയിരിക്കുന്നത്. ഈ റോഡിൽ തന്നെ മറ്റുപല ഭാഗത്തും കോണ്‍ക്രീറ്റ് ഇളകി തുടങ്ങിയിട്ടുണ്ട്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിഞ്ഞ ഭാഗത്തെ റോഡുകളെല്ലാം പുതിയ റോഡ് നിര്‍മാണത്തിനായി ഇളക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ തല്‍ക്കാലം റോഡ് നിര്‍മാണമേറ്റെടുത്തവര്‍ക്ക് അത് ആശ്വാസമാകും. ഗുണ നിലവാരം ഉറപ്പിക്കാതെ ഇത്തരം കോണ്‍ക്രീറ്റ് റോഡുകള്‍ സ്ഥാപിക്കുന്നത് വ്യാപകമായിട്ടുണ്ട്. വലിയ അഴിമതിയാണ് കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മാണത്തില്‍ നടക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞതിനെതിരെ രേഖാമൂലം ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ പോകറ്റ് റോഡുകളിലൊന്നാണ് ബ്ലോക് ഓഫീസ് - ദ്വാരകാ നഗര്‍ റോഡ്.

Keywords: News, Kerala, Top-Headlines, Road-damage, Road, Collapse, Kasaragod, Complaint, Issue, Road that concreted 6 months ago is damaged.
< !- START disable copy paste -->