city-gold-ad-for-blogger

റോഡ് ഉപരോധം: ബി ജെ പി കാസര്‍കോട് ജില്ലാ സെക്രട്ടറിയടക്കം 9 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.01.2019) ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ബി ജെ പി കാസര്‍കോട് ജില്ലാ സെക്രട്ടറിയടക്കം ഒമ്പതു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എന്‍ മധു, എച്ച് ആര്‍ ശ്രീധര്‍, സി കൃഷ്ണന്‍, എസ് പി ഷാജി, എ കെ സുരേഷ്, ബി ഗോവിന്ദന്‍, വിക്രമന്‍, എം പ്രദീപ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
റോഡ് ഉപരോധം: ബി ജെ പി കാസര്‍കോട് ജില്ലാ സെക്രട്ടറിയടക്കം 9 പേര്‍ അറസ്റ്റില്‍


Keywords:  Kasaragod, Kerala, news, arrest, Police, Road strike; 9 including BJP District secretary arrested
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia