Protest | റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല; വെള്ളവരയിട്ടും നാടമുറിച്ചും ഉദ്ഘാടനം നടത്തി പ്രദേശവാസികള്‍
Mar 1, 2023, 20:32 IST
-സുധീഷ് പുങ്ങംചാല്‍
നര്‍ക്കിലക്കാട്: (www.kasargodvartha.com) വെള്ളവരയിട്ട റോഡില്‍ കൂടി ഫെബ്രുവരി മാസം 28ന് വാഹനങ്ങള്‍ ഓടുമെന്ന എം രാജഗോപാല്‍ എംഎല്‍എയുടെ ഉറപ്പ് പാഴ് വാക്കായതായി ആക്ഷേപം. നാലുവര്‍ഷമായി നിര്‍മാണം നടക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായ ഭീമനടി - ചിറ്റാരിക്കാല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധ സൂചകമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രതീകാത്മക റോഡ് ഉദ്ഘാടനം നടത്തി.
28 വരെ ക്ഷമയോടെ കാത്തുനിന്നവര്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വെള്ളവരയിട്ടും നാടമുറിച്ചുമാണ് ഉദ്ഘാടനം നടത്തിയത്. റോഡിന്റെ ശാപമോക്ഷത്തിനായി പ്രാര്‍ഥനായജ്ഞവും തുടങ്ങി. ഫെബ്രുവരി 28ന് മുന്‍പ് ചിറ്റാരി വരെയുള്ള 10 കിലോമീറ്റര്‍ ദൂരം ഒരുലയര്‍ ടാറിങ് നടത്തുമെന്ന് എംഎല്‍എ എം രാജഗോപാല്‍ സംയുക്ത സമരസമിതിയുമായി നടത്തിയ ചര്‍ചയില്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഭാരവാഹികള്‍ പറയുന്നു.
എംഎല്‍എയുടെ ഉറപ്പ് പാലിക്കപ്പെടാതായതോടെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധം നടത്തിയതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സമരസമിതി ഭാരവാഹികളായ സോണി കാരിയ്ക്കല്‍, പുഷ്പലാല്‍, ടിസി രാമചന്ദ്രന്‍, ബര്‍ക് മാന്‍സ് ജോര്‍ജ്, ഫിലിപ്പോസ് ഊത്തപാറയ്ക്കല്‍, മനു കയ്യാലത്ത്, മനോജ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Protest, Road, Kasaragod, Top-Headlines, Panchayath, Allegation, Controversy, Road construction not completed; Public protested.
< !- START disable copy paste -->