Prosecution | റിയാസ് മൗലവി വധം: 'കാസർകോടിന് തിരിച്ചടി നൽകുന്ന വിധി, 3 പ്രതികൾക്കെതിരെയും ഡിഎൻഎ അടക്കം നൂറോളം സാഹചര്യ തെളിവുകൾ ഹാജരാക്കിയിരുന്നു', അപീൽ നൽകുമെന്ന് പ്രോസിക്യൂഷൻ
Mar 30, 2024, 14:07 IST
കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് പ്രോസിക്യൂഷൻ. വിധിക്കെതിരെ മേൽകോടതിയിൽ അപീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂടർ അഡ്വ. ടി ഷാജിത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കാസർകോടിന് തിരിച്ചടി നൽകുന്ന വിധിയാണിത്. ഒന്നാം പ്രതിക്കെതിരെ ഡി എൻ എ തെളിവുകളുണ്ട്. റിയാസ് മൗലവിയെ കുത്താനുപയോഗിച്ച കത്തിയിലെ ഫൈബർ കണികകൾ ഒന്നാം പ്രതി എടുത്തുകൊടുത്ത കത്തിയിൽ നിന്ന് കിട്ടിയതാണ്. ഒന്നാം പ്രതിയുടെ മുണ്ടിലും കുപ്പായത്തിലും കണ്ട രക്തക്കറ റിയസ് മൗലവിയുടേതായിരുന്നു. ടവർ ലൊകേഷൻ തെളിവും ഹാജരാക്കിയിരുന്നു. മൂന്ന് പ്രതികൾക്കെതിരെയും നൂറോളം സാഹചര്യ തെളിവുകൾ കോടതിക്ക് നിരത്തിക്കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവിയുടെ രക്തമാണ് ഒന്നാം പ്രതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഡിഎൻഎ തെളിവുകൾക്കെതിരെ ന്യായം നിരത്താൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ 124 ഓളം വിധി പകർപ്പുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. തന്റെ 25 വർഷത്തെ ജീവിതത്തിൽ ഇത്രയും കൂടുതൽ വലിയ തെളിവുകളുള്ള കേസിലെ വെറുതെ വിടുക എന്നത് ഭയങ്കര കാര്യമാണ്. ഇതുണ്ടാക്കുന്ന ആഘാതവും ജനങ്ങൾക്ക് നൽകുന്ന സന്ദേശവും മോശമാണ്.
എട്ടാമത്തെ ജഡ്ജാണ് ഇപ്പോൾ വിധി പറഞ്ഞത്. ജഡ്ജുമാർ പലതവണ മാറിയത് അന്വേഷണ ഉദ്യോഗസ്ഥരെ ആതമവിശ്വാസം തകർക്കുന്ന കാര്യമാണ്. ഇത് പ്രതികളെ വെറുതെ വിടേണ്ട കേസില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെ ശിക്ഷിക്കപ്പെടേണ്ട കേസാണെന്നും സ്പെഷ്യൽ പ്രോസിക്യൂടർ കൂട്ടിച്ചേർത്തു.