city-gold-ad-for-blogger
Aster MIMS 10/10/2023

Muslim League | റിയാസ് മൗലവി വധക്കേസ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പുന:രന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്: കോടതി വിധിയില്‍ എണ്ണമിട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നത് പൊലീസിന്റെ ഗുരുതരവീഴ്ചകളെന്നും ആരോപണം

കാസര്‍കോട്: (KasargodVartha) പഴയ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവി വധക്കേസ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പുന:രന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഭാരവാഹികള്‍ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാറില്‍ പൊലീസ് നടത്തിയ പുനഃരന്വേഷണം റിയാസ് മൗലവി വധകേസിലും സര്‍കാര്‍ മാതൃകയാക്കണം. കോടതി വിധിയില്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയിരിക്കുന്നത് പൊലീസിന്റെ ഗുരുതരവീഴ്ചകളാണെന്നും നേതാക്കള്‍ ആരോപിച്ചു.

Muslim League | റിയാസ് മൗലവി വധക്കേസ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പുന:രന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്: കോടതി വിധിയില്‍ എണ്ണമിട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നത് പൊലീസിന്റെ ഗുരുതരവീഴ്ചകളെന്നും ആരോപണം

കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധി നീതി ആഗ്രഹിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. കേസുകളില്‍ പ്രതികളെ വെറുതെ വിട്ടയക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നിരവധി സാഹചര്യതെളിവുകളുള്ള കേസില്‍ പൈശാചികമായ കൊലപാതകം നടത്തിയ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധി കേട്ട് നീതി ആഗ്രഹിക്കുന്നവരെല്ലാം സ്തംഭിച്ചിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടി നീതിയും നിയമവും പച്ചയോടെ കുഴിച്ചുമൂടിയ പൊലീസിന്റെ പിടിപ്പുകേടാണ് ദൗര്‍ഭാഗ്യകരമായ കോടതി വിധിക്ക് കാരണം. ഈ കേസില്‍ പൊലീസ് പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി തോറ്റു കൊടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

സാമാന്യ നീതിക്ക് നിരക്കുന്ന അന്വേഷണമല്ല നടത്തിയിരിക്കുന്നത്. എട്ടു കാരണങ്ങള്‍ കോടതിവിധിയില്‍ അക്കമിട്ട് പറയുന്നുണ്ട്. റിയാസ് മൗലവിയെ കൊല്ലാന്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്ക് വിദ്വേഷമുണ്ടായിരുന്നു. 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംകളായ കുറച്ചു ചെറുപ്പക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചു. ഇങ്ങനെ മൂന്ന് സംഭവങ്ങള്‍ ഉണ്ടായി. ഇതിന് ശേഷമാണ് റിയാസ് മൗലവിയെ കൊല്ലാന്‍ പ്രതികള്‍ പദ്ധതിയിട്ടതെന്നാണ് പ്രോസിക്യൂഷന്‍ കേസില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അങ്ങനെ മൂന്ന് സംഭവം നടന്നതിന് എന്തെങ്കിലും കേസും രജിസ്റ്റര്‍ ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് വലിയ വീഴ്ചയാണ്.

ആ മൂന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ച് മുസ്ലിംകളെ പ്രതികള്‍ ആക്രമിച്ചതായി കേസുണ്ടായതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നുണ്ട്. അതില്‍ ആറ് സാക്ഷികളെ പ്രോസിക്യൂഷന്‍ ഉള്‍ക്കൊളളിച്ചിരുന്നു. എന്നാല്‍ ഒരാളെ മാത്രമാണ് കേസ് വിചാരണവേളയില്‍ വിസ്തരിച്ചത്. അഞ്ച് സാക്ഷികളെ വിസ്തരിച്ചില്ല. വിചിത്രമായ സംഭവമാണിത്. പ്രോസിക്യൂഷന്‍ പ്രതികളെ സഹായിക്കാന്‍ കേസ് തോറ്റുകൊടുക്കുന്ന ദയനീയ അവസ്ഥയാണിത്. മൂന്ന് പ്രതികള്‍ ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ ആണെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.
  
Muslim League | റിയാസ് മൗലവി വധക്കേസ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പുന:രന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്: കോടതി വിധിയില്‍ എണ്ണമിട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നത് പൊലീസിന്റെ ഗുരുതരവീഴ്ചകളെന്നും ആരോപണം
രണ്ടും മൂന്നും സാക്ഷികളാണ് ഈ കേസിലെ പ്രധാനപ്പെട്ട സാക്ഷികള്‍. എന്നാല്‍ പ്രതികളുടെ ആര്‍എസ്എസ്. ബന്ധം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. റിയാസ് മൗലവിയുടെ തലയിണയില്‍ നിന്ന് മൊബൈല്‍ ഫോൺ കണ്ടെടുത്തു എന്ന് പറയുന്നുണ്ടെങ്കിലും മൊബൈൽ ഫോണിലെ സിം കാര്‍ഡ് പരിശോധിച്ചില്ല. കോള്‍ വിവരങ്ങളും ചിത്രങ്ങളും പരിശോധിച്ചില്ല. പതിനെട്ടാം നമ്പര്‍ തൊണ്ടിമുതലാണ് കൊലക്കുപയോഗിച്ച കത്തി. ഈ കത്തികൊണ്ടാണ് പരിക്ക് പറ്റിയതെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ല. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ പോകുമ്പോള്‍ പ്രതികളുടെ കണ്ണുകെട്ടിയാണ് കൊണ്ടുപോയത്. പിന്നെ എങ്ങനെയാണ് പ്രതികള്‍ തൊണ്ടിമുതല്‍ കാണിച്ചുകൊടുത്തതെന്നാണ് കോടതി വിധിന്യായത്തില്‍ ചോദിക്കുന്നത്.

പ്രതികള്‍ പള്ളിക്ക് കല്ലെറിഞ്ഞുവെന്നും ആ കല്ലേറും പള്ളിക്കുണ്ടായ കേടുപാടും രണ്ടും രണ്ടാണെന്നാണ് കോടതി കണ്ടെത്തിയത്. റിയാസ് മൗലവി ധരിച്ച ലുങ്കി ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല. ചുരുക്കത്തില്‍ പ്രതികള്‍ക്ക് വേണ്ടി പ്രതികള്‍ നടത്തിയ പ്രതികളുടെ കേസന്വേഷണമാണിതെന്ന് നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി.

റിയാസ് മൗലവി ക്രൂരമായി കൊലചെയ്യപ്പെട്ട നാള്‍ തൊട്ട് അക്രമികള്‍ക്കൊപ്പം നിന്ന് അവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് എല്‍ഡിഎഫ് സര്‍കാര്‍ നടത്തിവന്നത്. ഇതിന് ഉദാഹണമാണ് പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ സൈദ മുഖ്യമന്ത്രിയെയും ഹൈകോടതിയെയും സമീപിക്കുകയും ഈ വിഷയത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സര്‍കാര്‍ സ്വീകരിക്കുകയും ചെയ്തത്. റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭ്യമാകണമെന്നും മതത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ ഒരാളുടെയും രക്തം കാസര്‍കോടിന്റെ മണ്ണില്‍ ഇനി വീഴാന്‍ പാടില്ലെന്നും സര്‍കാരിന് ആത്മാര്‍ത്ഥമായ നിലപാടുണ്ടെങ്കില്‍ റിയാസ് മൗലവി കേസില്‍ പുന:രന്വേഷണത്തിന് ഉത്തരവിടാന്‍ തയ്യാറാകേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

പരിചയവും അനുഭവസമ്പത്തുമുള്ള ഐ ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന് കേസിന്റെ പുനരന്വേഷണം എത്രയും പെട്ടെന്ന് ഏല്‍പ്പിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സംസ്ഥാന ട്രഷറര്‍ സി ടി അഹ്‌മദ്‌ അലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി, അഡ്വ. എന്‍ എ ഖാലിദ്, അഡ്വ. ബി കെ ശംസുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Riyaz Moulavi, Crime, Kasaragod, Malayalam News, VD Satheesan, IG, Choori, Madrasa, Teacher, Murder, Police, Case, Court, LDF, Congress, UDF, Muslim League, High Court, Investigation, RSS,   Riyaz Moulavi murder case to be re-investigated by IG-ranked officer: Muslim League.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL