Lawyer | റിയാസ് മൗലവി വധം: നിരപരാധികളായ 3 യുവാക്കളെ പ്രതികളാക്കി പൊലീസ് മുഖം രക്ഷിക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ
Mar 30, 2024, 18:32 IST
കാസർകോട്: (KasargodVartha) റിയാസ് മൗലവി വധക്കേസിൽ മൂന്ന് യുവാക്കൾക്ക് നീതി ലഭിച്ചുവെന്നും അതിൽ സന്തോഷമുണ്ടെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഡി സുനിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. റിയാസ് മൗലവി കൊല്ലപ്പെട്ട നാല് ദിവസം കഴിഞ്ഞപ്പോൾ നിയമസഭയിൽ സബ്‌മിഷൻ വന്നു. കേരള സർകാരിന്റെ മേലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മേലും ഈ അവസരത്തിൽ സമർദമുണ്ടായി.
എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തണമെന്നുള്ള പ്രശ്‌നം വന്നപ്പോൾ നിരപരാധികളായ മൂന്ന് യുവാക്കളെ പ്രതികളാക്കി പൊലീസ് മുഖം രക്ഷിക്കുകയായിരുന്നുവെന്നാണ് കോടതി വിധിയോടെ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു .ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗം അനുഭവിച്ച് തീർക്കേണ്ട ചെറുപ്പക്കാർ ഏഴ് വർഷമായി ജയിലിലാണ്. വിധി പകർപ്പ് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് യുവാക്കളെ തടവിലിടുന്നതിനായി വിചാരണ ഘട്ടത്തിൽ പോലും കേസ് നീട്ടിക്കൊണ്ട് പോകാൻ ശ്രമമുണ്ടായി. പ്രതികളുടെ ഡിഎൻഎ അടക്കമുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസുമായി മുന്നോട്ട് പോയത്. നേർസാക്ഷികൾ ഇല്ലാത്ത കേസാണ് ഇതെന്ന് പറയാനാകില്ല. കേസിലെ രണ്ടാം പ്രതിയെ പള്ളിയിൽ വെച്ച് കണ്ടതായി രണ്ടാം സാക്ഷി കോടതിയിൽ മൊഴി നൽകിയിരുന്നുവെന്നും ഡി സുനിൽ കുമാർ പറഞ്ഞു.