city-gold-ad-for-blogger

എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിക്ക് പോലും വൈദ്യുതി മോഷണം നടത്താനറിയാം: ഋഷിരാജ് സിംഗ്

കാസര്‍കോട്: (www.kasargodvartha.com 24.09.2014) എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിപോലും വൈദ്യുതി മോഷണം നടത്തുന്നതില്‍ വിദഗ്ദ്ധരാണെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറും എ.ഡി.ജി.പിയുമായ ഋഷിരാജ് സിംഗ് പറഞ്ഞു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്നരും ഉദ്യോഗസ്ഥരുമാണ് വൈദ്യുതി മോഷണം നടത്തുന്നവരില്‍ ഏറെയും. സാധാരണക്കാര്‍ കൃത്യമായി വൈദ്യുതി ചാര്‍ജ് നല്‍കുന്നു. മോഷണം നടത്താന്‍ എല്ലാവിധ സാങ്കേതിക വിദ്യകളും എല്ലാവരും സ്വായക്തമാക്കിയിട്ടുണ്ട്. വൈദ്യുതി മോഷണം സംബന്ധിച്ച് വ്യാപകമായ റെയ്ഡ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

താന്‍ ചാര്‍ജെടുത്ത് 10 ദിവസത്തിനുള്ളില്‍ 1.50 കോടി രൂപയുടെ വൈദ്യുതി മോഷണമാണ് പിടികൂടിയത്. കാസര്‍കോട് ജില്ലയില്‍ 8,58,209 രൂപയുടെ വൈദ്യുതി മോഷണമാണ് പിടികൂടിയത്. നാലിടങ്ങളില്‍ വൈദ്യുതി മോഷണവും അഞ്ചിടങ്ങളില്‍ മറ്റു ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപയുടെ റിവാര്‍ഡ് നല്‍കും. വിവരം കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

വൈദ്യുതി മോഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ 9446008006 (ഋഷിരാജ് സിംഗ്), 9446008171 (എ.എക്‌സ്.സി. കാസര്‍കോട്) എന്നിവരെ അറിയിക്കാവുന്നതാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 386 വൈദ്യുതി മോഷണമാണ് കണ്ടെത്തിയത്. 16 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ഇതില്‍ 269 വീടുകളിലെ മോഷണവും, 71 കൃഷി സംബന്ധമായ മോഷണവും, 41 കൊമേഴ്‌സ്യല്‍ മോഷണവും, മൂന്ന് ഹൈ ടെന്‍ഷന്‍ മോഷണവുമാണ് കണ്ടെത്തിയത്.

എല്ലാ ജില്ലകളിലും വൈദ്യുതി മോഷണം സംബന്ധിച്ച് സിറ്റിംഗ് നടത്തും. ഇപ്പോഴത്തെ പരിശോധനയ്ക്ക് എസ്.പി, ഡി.വൈ.എസ്.പി., മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് ഉള്ളതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. മോഷണം എന്ന ചിന്ത എല്ലാവരുടെയും മനസിലുമുണ്ട്. അത് കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ജോലിയെന്ന് അദ്ദേഹം വിശദീകരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia