അരവത്ത് കഥകളിക്ക് പുത്തനുണർവ്: നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക മന്ദിരോദ്ഘാടനവും പുരസ്കാര സമർപ്പണവും 19, 20 തീയതികളിൽ അരങ്ങേറും

● ദേശീയ സെമിനാറിൽ പ്രമുഖ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
● പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യും.
● കഥകളി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഉണ്ടാകും.
● കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന് നാട്യാചാര്യ പുരസ്കാരം.
● രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
● സീതാ സ്വയംവരം - കിരാതം കഥകളി അവതരിപ്പിക്കും.
കാസർകോട്: (KasargodVartha) നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റിൻ്റെ വാർഷികാഘോഷവും, പുതുതായി നിർമ്മിച്ച സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനവും, ആംഫി തിയേറ്റർ സമർപ്പണവും ഏപ്രിൽ 19, 20 തീയതികളിൽ അരവത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി ആറ് സെഷനുകളുള്ള ദേശീയ സെമിനാറും സംഘടിപ്പിക്കും.
ദേശീയ സെമിനാർ:
സെമിനാറിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും:
‘തെയ്യം കല-കലാകാരൻ-അതിജീവനവും ഉപജീവനവും’
’അതിജീവനത്തിൻ്റെ പ്രശ്നങ്ങൾ-സാംസ്കാരിക വെല്ലുവിളികൾ-ഭീഷണികൾ’
’കളരിയും തെയ്യവും സാധർമ്മ്യ വൈധർമ്മ്യങ്ങൾ-നയരൂപീകരണം-സോദാഹരണ ക്ലാസ്’
’തെയ്യം മാറുന്ന കാലം-മാറുന്ന കല’
’അതിജീവനത്തിൻ്റെ പ്രശ്നങ്ങൾ-കളരിപ്പയറ്റിനും നാടൻ കലകൾക്കുമുള്ള വെല്ലുവിളികൾ, ഭീഷണികൾ’
ഏപ്രിൽ 19 - ഉദ്ഘാടന സമ്മേളനം:
ഏപ്രിൽ 19-ന് ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. എ.എം. ശ്രീധരൻ അധ്യക്ഷത വഹിക്കും. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ഡോ. വൈ.വി. കണ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
ഏപ്രിൽ 19 - സാംസ്കാരിക സമ്മേളനം:
വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനവും ഭാവഭാരതി പുരസ്കാര സമർപ്പണവും നടക്കും. ഇ. ചന്ദ്രശേഖരൻ എംഎൽഎ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ട്രസ്റ്റ് പുതുതായി നിർമ്മിച്ച ആംഫി തിയേറ്റർ നസീർ വെളിയിൽ നാടിന് സമർപ്പിക്കും. തുടർന്ന് ട്രസ്റ്റിന് കീഴിൽ കഥകളി അഭ്യസനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും.
ഏപ്രിൽ 20 - സമാപന സമ്മേളനം:
ഏപ്രിൽ 20-ന് ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളളനത്തിൽ ട്രസ്റ്റ് വർഷംതോറും നൽകിവരുന്ന നാട്യാചാര്യ, പ്രതിഭാ പുരസ്കാര സമർപ്പണം തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ ഡോ. എം. ശ്രീധരൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ പ്രദേശത്തെ പ്രമുഖ കലാകാരന്മാരെ ആദരിക്കും. ഈ വർഷത്തെ നാട്യാചാര്യ പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാനും, പ്രതിഭാ പുരസ്കാരങ്ങൾ കലാമണ്ഡലം നാരായണൻ നമ്പീശൻ ആശാൻ (കഥകളി സംഗീതം), കലാനിലയം ഉദയൻ നമ്പൂതിരി (കഥകളി ചെണ്ട) എന്നിവർക്കും സമ്മാനിക്കും. സമാപന സമ്മേളനത്തിനും പുരസ്കാര സമർപ്പണത്തിനും ശേഷം കോട്ടക്കൽ സിഎം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സീതാ സ്വയംവരം - കിരാതം കഥകളിയും അരങ്ങേറും.
ഡോ. എ.എം. ശ്രീധരൻ, പി.വി. ഭാസ്കരൻ, മധുമുദിയക്കാൻ, ഡോ. പി.കെ. ജയരാജൻ, നാസർ പട്ടേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Summary: The Natyarathnam Kannan Pattali Kathakali Trust's annual celebration, the inauguration of the newly constructed memorial building and amphitheater, and the award ceremony will be held in Aravath on April 19th and 20th. A national seminar with six sessions, cultural events, Kathakali performances, and an award distribution ceremony are part of the event.
#AravathKathakali, #KannanPattaliTrust, #Kathakali, #KeralaCulture, #NationalSeminar, #Kasargod