city-gold-ad-for-blogger
Aster MIMS 10/10/2023

കല്ലപ്പള്ളി വട്ടോളി കമ്മാടി റോഡില്‍ പന്നിപ്പാറ തോടിനു കുറുകെ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തി ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി നിര്‍വഹിച്ചു

കാസർകോട്: (www.kasargodvartha.com 20.09.2020) കല്ലപ്പള്ളി വട്ടോളി കമ്മാടി റോഡില്‍ പന്നിപ്പാറ തോടിനു കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപയാണ് പാലം നിര്‍മാണത്തിന് നീക്കിവച്ചിരിക്കുന്നത്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാന അതിര്‍ത്തിയായ കല്ലപ്പള്ളിയിലെയും കമ്മാടിയിലെയും ജനങ്ങളുടെ ദീര്‍ഘകാല യാത്ര ദുരിതങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. അതിര്‍ത്തി പ്രദേശവും ഭാഷാ ന്യൂനപക്ഷവുമായ ഈ പ്രദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

എംഎല്‍എ ആയിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും ആദ്യമായി അനുവദിച്ച ഒരു കോടി രൂപ പാണത്തൂര്‍ കൊല്ലപ്പള്ളി റോഡിന്റെ വികസനത്തിന് ആയിരുന്നു. ഇന്ന് അത് വിവിധ ബീച്ചുകളില്‍ ആയി അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പാണത്തൂര്‍ കല്ലപ്പള്ളി റോഡിന്റെ ഏഴ് വര്‍ഷം മുമ്പ് പൂര്‍ത്തിയായ ആദ്യഘട്ടത്തിന് നവീകരണ പ്രവര്‍ത്തികള്‍ക്ക് മൂന്നു കോടി രൂപ അനുവദിചതായും മന്ത്രി പറഞ്ഞു.

ചെറുകിട ജലസേചനവകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പന്നിപ്പാറ വി സി ബി കം ട്രാക്ടര്‍ വേയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പനത്തടി പഞ്ചായത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ നബാര്‍ഡ് എ ആര്‍ ഐ ഡി എഫ് ഐ ഫണ്ടില്‍ 68 ലക്ഷം രൂപ വകയിരുത്തി ആണ് പന്നിപ്പാറ വി സി ബി കോം ട്രാക്ടര്‍ വേ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 42 ഹെക്ടര്‍ സ്ഥലത്ത് ജലസംഭരണം ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുക എന്നിവ സാധ്യമാകുന്ന രീതിയിലാണ് റോഡിനു കുറുകെ വി സി ബി നിര്‍മ്മിച്ചിരിക്കുന്നത്.

ജല സംഭരണത്തിനായി ഫൈബര്‍ ഷട്ടറുകള്‍ ആണ് നല്‍കിയിരിക്കുന്നത്. പ്രദേശത്തെ സുഖമായി യാത്ര സൗകര്യത്തിന് 3.3 മീറ്റര്‍ വീതിയില്‍ ട്രാക്ടര്‍ വേറെയും ഈ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കാസര്‍കോട് വികസന പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ഘട്ടമായി പുനരുദ്ധരിക്കുന്ന പാണത്തൂര്‍ കല്ലപ്പള്ളി റോഡിന്റെ ആദ്യ രണ്ടു റിച്ചുകളും മൂന്നാമത്തെ ബീച്ചിലെ പ്രവൃത്തി ഉദ്ഘാടനവും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ദക്ഷിണ കന്നഡയിലെ സുനിയുമായി ബന്ധപ്പെടുത്തുന്ന പ്രധാന ലിങ്ക് റോഡാണിത്. പനത്തടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലായി മൂന്ന് കിലോമീറ്റര്‍ വീതം മെക്കാഡം ടാറിങ് പൂര്‍ത്തീകരിച്ച് റോഡ് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആദ്യ റീച്ച് രണ്ടുകോടിയും രണ്ടാമത്തെ റീച്ചിന് ഒരു കോടിയും മൂന്നാമത്തെ റീചായ നാല് കിലോമീറ്ററിന് 3.74 കോടിയുമാണ് കെ ഡി പി യില്‍ വകയിരുത്തിയത്.

പെരുമുണ്ട ഉദിയാറ തോടിനു നു കുറുകെയാണ് പന്നിപ്പാറ വി സി ബി കം ട്രാക്ടര്‍ വേ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് കാഞ്ഞങ്ങാട് എംഎല്‍എയുമായ ചന്ദ്രശേഖരന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നിര്‍ദേശമനുസരിച്ചാണ് നബാര്‍ഡ് ഫണ്ട് അനുവദിച്ചത്.

കല്ലപ്പള്ളി വട്ടോളി കമ്മാടി റോഡില്‍ പന്നിപ്പാറ തോടിനു കുറുകെ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തി ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി നിര്‍വഹിച്ചു

പടന്ന പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആരോഗ്യ സര്‍വ്വേ തുടങ്ങി

കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ അഞ്ചാം വാര്‍ഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ കോവിഡ് രോഗ ലക്ഷണമുള്ളവര്‍, പ്രായാധിക്യമുള്ളവർ, കുട്ടികള്‍, ഗുരുതര രോഗം ബാധിച്ചവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ആരോഗ്യ സര്‍വ്വേക്ക് തുടക്കമായി. പഞ്ചായത്ത് സ്റ്റാൻഡിങ് ചെയര്‍മാന്‍ പി വി മുഹമ്മദ് അസ്ലം ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്ന് ദിവസം കൊണ്ട് വാര്‍ഡിലെ മുഴുവന്‍ വീടുകളിലെയും വിവരങ്ങള്‍ നാല് മേഖലകളിലായി ജാഗ്രത വളണ്ടിയര്‍മാര്‍ ശേഖരിക്കും.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി സജീവന്‍, മാഷ് പദ്ധതി അംഗങ്ങളായ ടി മനോജ്, കെ സി ജാഫര്‍, അംഗന്‍വാടി ടീച്ചര്‍ സി സരോജിനി, സി ഡി എസ് മെമ്പര്‍ എ കെ ഹസീന, ജാഗ്രത വളണ്ടിയര്‍മാരായ എ ബി അസ്ഹര്‍, എം ടി അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

മലയോരത്ത് കനത്ത മഴ: പരക്കെ നാശം


മലയോരത്ത് കനത്ത മഴ തുടരുന്നു. കളളാര്‍ വില്ലേജില്‍ ഓട്ടക്കണ്ടത്തെ കൂറ്റന്‍ പാറ അപകടാവസ്ഥയിലായതിനാല്‍ പ്രദേശത്തെ മൂന്ന് കൂടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ബെള്ളൂര്‍ വില്ലേജിലെ മൊടഗ്രാമം അഞ്ചാം വയല്‍ എ വി നാരായണന്റെ കിണര്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞു ഉപയോഗശൂന്യമായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ചിറ്റാരിക്കാല്‍ വില്ലേജില്‍ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 13ാം വാര്‍ഡില്‍ പാലിയത്ത് ഷാജു വീടിനു മൂകളില്‍ താന്നിമരം കടപുഴകി വീണ് ഭാഗീകമായി തകര്‍ന്നു 50000 രൂപയുടെ നാശനഷ്ടം ഉണ്ടായി.

കല്ലപ്പള്ളി വട്ടോളി കമ്മാടി റോഡില്‍ പന്നിപ്പാറ തോടിനു കുറുകെ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തി ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി നിര്‍വഹിച്ചു


കല്ലപ്പള്ളി വട്ടോളി കമ്മാടി റോഡില്‍ പന്നിപ്പാറ തോടിനു കുറുകെ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തി ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി നിര്‍വഹിച്ചു


Keywords: Kasaragod, Kerala, News, Road, Revenue Minister, Bridge, Inauguration,  Revenue Minister inaugurates bridge over Pannipara river at Kallappally Vattoli Kammadi road

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL