Teacher Died | അധ്യാപികയായ ഭാര്യയെ സ്‌കൂളില്‍ വിട്ടശേഷം സ്‌കൂടറില്‍ തറവാട് സ്ഥലത്തേക്ക് പോയ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
Feb 13, 2024, 17:51 IST
കസര്‍കോട്: (KasargodVartha) അധ്യാപികയായ ഭാര്യയെ സ്‌കൂളില്‍ വിട്ടശേഷം സ്‌കൂടറില്‍ തറവാട് സ്ഥലത്തേക്ക് പോയ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ കരിവിഞ്ചം സ്വദേശിയും നുള്ളിപ്പാടി നേതാജി ഹൗസിങ് കോളനിയില്‍ താമസക്കാരനുമായ ഇ മാധവൻ (59) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ നുള്ളിപ്പാടിയിലെ വീട്ടില്‍ നിന്നും അധ്യാപികയായ ഭാര്യ ജ്യോതിലക്ഷ്മിയെ നായ്‌മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെകൻഡറി സ്‌കൂളില്‍ സ്‌കൂടറില്‍ കൊണ്ടുവിട്ടശേഷം കുറ്റിക്കോല്‍ കരിവിഞ്ചത്തെ തറവാട് വീട്ടുപറമ്പില്‍ പോയതായിരുന്നു മാധവന്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിക്കോലിലെ പരേതരായ കുമാരന്‍ നായര്‍- അമ്മാളു അമ്മ ദമ്പതികളുടെ മകനാണ്. നാലുവര്‍ഷം മുമ്പ് ജി എച് എസ് എസ് ചെമ്മനാട് നിന്നാണ് വിരമിച്ചത്. നേതാജി ഹൗസിങ് കോളനിയിലെ റസിഡന്‍സ് അസോസിയേഷന്‍ സെക്രടറി, എന്‍ എസ് എസ് കരയോഗം മണ്ഡലം, കെ പി എസ് ടി എ മുന്‍ സബ് ജില്ലാ ഭാരവാഹി, കേരള പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മരണകാരണം അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മക്കള്‍: ശ്യാംനന്ദന്‍ (യു കെ), ദേവിക (എൻജിനീയര്‍ മംഗ്‌ളുറു). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, ഭാര്‍ഗവി, സുമതി. ജെനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം നുള്ളിപ്പാടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് യുകെയിലുള്ള മകന്‍ എത്തിയ ശേഷം കുറ്റിക്കോല്‍ കരിവിഞ്ചത്ത് സംസ്‌കാരം നടത്തും.
< !- START disable copy paste -->

Keywords: Found Dead, Obituary, Malayalam News, Retired,Kasaragod, Teacher, School, Scooter, Home, Kuttikol, Nullipady, Housing, Colony, Naimarmoola, Thanbeehul Islam Higher Secondary School, Retired Teacher found dead.