city-gold-ad-for-blogger

Obituary | ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരുന്ന് നിലത്തേക്ക് ഊര്‍ന്നുവീണു; കാളികാവില്‍ കുട്ടികളോട് കഥകള്‍ പറഞ്ഞ് സംസാരിക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: (www.kasargodvartha.com) കാളികാവില്‍ കുട്ടികളോട് കഥകള്‍ പറഞ്ഞ് സംസാരിക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്ന ഫസലുദ്ദീന്‍ അഞ്ച് വര്‍ഷം മുന്‍പാണ് വിരമിച്ചത്. ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കഥോത്സവ'ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. 

വിരമിച്ചെങ്കിലും പ്രദേശത്തെ സ്‌കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കിയും സജീവമായിരുന്നു. ജമാഅത്തെ ഇസ്ലാമി കാളികാവ് മേഖലാ ഭാരവാഹിയായിരുന്നു. 

അടയ്ക്കാക്കുണ്ട് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപിക റസിയയാണ് ഭാര്യ. മക്കള്‍: ഡോ. ഇര്‍ഫാന, ഡോ. ആഷിഖ, ഹിബ ഫഹ്മി, ഫാത്തിമ ഹെന്ന. മരുമക്കള്‍: അനീസ്, സലാഹ്, അമീന്‍ നവാസ്. ഖബറടക്കം രാവിലെ 9ന് കാളികാവ് ജുമാ മസ്ജിദില്‍ നടന്നു. 

Obituary | ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരുന്ന് നിലത്തേക്ക് ഊര്‍ന്നുവീണു; കാളികാവില്‍ കുട്ടികളോട് കഥകള്‍ പറഞ്ഞ് സംസാരിക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Retired, Teacher, Collapsed, Died, School, Retired Teacher Collapses and Died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia