city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rescued | നഗരത്തിൽ എ ടി എമിൽ നിന്ന് പണം പിൻവലിക്കാൻ കയറിയ യുവതിയും മകളും കൗണ്ടറിൽ കുടുങ്ങി; അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി

കാസർകോട്: (KasargodVartha) നഗരത്തിൽ എ ടി എമിൽ നിന്ന് പണം പിൻവലിക്കാൻ കയറിയ യുവതിയും മകളും കൗണ്ടറിൽ കുടുങ്ങി. പിന്നീട് അഗ്നിശമന സേനാംഗങ്ങൾ ഇവരെ രക്ഷപ്പെടുത്തി. കാസർകോട് സഹകരണ ബാങ്കിന്റെ എടിഎമിൽ നിന്ന് പണം പിൻവലിക്കാൻ കയറിയ എരിയാൽ ചേരങ്കൈ സ്വദേശിനി റംല (35), മകൾ സൈനബ് (എട്ട്) എന്നിവരാണ് ചില്ല് വാതിലിൽ പൂട്ട് വീണ് അകത്ത് കുടുങ്ങിയത്.
 
Rescued | നഗരത്തിൽ എ ടി എമിൽ നിന്ന് പണം പിൻവലിക്കാൻ കയറിയ യുവതിയും മകളും കൗണ്ടറിൽ കുടുങ്ങി; അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി



ഇവർ ബഹളം വെച്ചതിനെ തുടർന്ന് പുറത്തുണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കാസര്‍കോട് ടൗണ്‍ എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിശമനസേനാംഗങ്ങൾ ബ്ലേഡ് കൊണ്ട് വാതിലിന്റെ പൂട്ട് മുറിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്.


Keywords:  News, Top-Headlines, Kasaragod, Malayalam-News,Kasaragod-News, Kerala, Rescued, ATM, Malayalam News, Rescued woman and daughter trapped in ATM counter

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia