city-gold-ad-for-blogger

'രഹസ്യ വീഡിയോയും ഫോടോയും ഉണ്ടെന്ന് കാട്ടി പ്രമുഖനെ നാലംഗ സംഘം രണ്ട് ലക്ഷം ആവശ്യപ്പെട്ട് തട്ടികൊണ്ടു പോയി'; പൊലീസ് പിന്തുടരുന്നതായി മനസിലായപ്പോൾ 8 മണിക്കൂറുകൾക്ക് ശേഷം മോചിപ്പിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

ഉപ്പള: (www.kasargodvartha.com 23.11.2021) രഹസ്യ വീഡിയോയും ഫോടോയും ഉണ്ടെന്ന് കാട്ടി പ്രമുഖനെ നാലംഗ സംഘം രണ്ട് ലക്ഷം ആവശ്യപ്പെട്ട് തട്ടികൊണ്ടു പോയെന്ന് വിവരം. പൊലീസ് പിന്തുടരുന്നതായി മനസിലായപ്പോൾ സംഘം എട്ട് മണിക്കൂറുകൾക്ക് ശേഷം ഇദ്ദേഹത്തെ മോചിപ്പിച്ചെന്നാണ് അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
              
'രഹസ്യ വീഡിയോയും ഫോടോയും ഉണ്ടെന്ന് കാട്ടി പ്രമുഖനെ നാലംഗ സംഘം രണ്ട് ലക്ഷം ആവശ്യപ്പെട്ട് തട്ടികൊണ്ടു പോയി'; പൊലീസ് പിന്തുടരുന്നതായി മനസിലായപ്പോൾ 8 മണിക്കൂറുകൾക്ക് ശേഷം മോചിപ്പിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
      
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തങ്ങളെയാണ് ഉപ്പള സ്വദേശികളായ നാലംഗ സംഘം തിങ്കളാഴ്ച രാവിലെ തട്ടികൊണ്ടുപോയതെന്നാണ് റിപോർട്. ഒരു കേസിൽ പ്രതിയായ അയാസ് എന്ന യുവാവും മറ്റ് മൂന്ന് പേരുമാണ് തന്നെ തട്ടികൊണ്ടു പോയി പണം ആവശ്യപ്പെട്ടതെന്ന് രാത്രിയോടെ മോചിപ്പിക്കപ്പെട്ട പ്രമുഖൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നതെന്നാണ് വിവരം.

ഒരു റബർ തോട്ടത്തിലേക്കാണ് തന്നെ കൊണ്ടുപോയതെന്നും കയ്യിൽ ഒരു സ്ത്രീക്കൊപ്പമുള്ള രഹസ്യ വീഡിയോയും ഫോടോയും ഉണ്ടെന്നുമാണ് യുവാക്കൾ പറഞ്ഞതെന്നും ഇത് കാട്ടി പ്രമുഖനെ സംഘം പണത്തിനായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണ് പറയുന്നത്. രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോയും ഫോടോയും സമൂഹ മാധ്യമണ്ടളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു സംഘത്തിൻ്റെ ഭീഷണിയെന്നാണ് സൂചന.

പ്രമുഖനുമായി ബന്ധമുള്ള ഒരാളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് രഹസ്യ കേന്ദ്രത്തിലെത്തുമെന്ന് ബോധ്യമായതോടെയാണ് പ്രമുഖനെ യുവാക്കൾ മോചിപ്പിക്കാൻ തയ്യാറായത്. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രമുഖൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords: News, Kerala, Kasaragod, Uppala, Report, Kidnap, Kidnap case, Man, cash, Case, Investigation, Top-Headlines, Police, Police-station, Kumbala, Complaint, Reports that gang of four kidnapped a man and demanded Rs 2 lakh.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia