city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് പോലീസ് വാഹനത്തിന്റെ അറ്റകുറ്റപ്പണി എസ് ഐ തടസപ്പെടുത്തി; അടിയന്തിര സേവനങ്ങള്‍ നിര്‍ത്തിവെച്ചു കൊണ്ട് വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്റെ പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 18.04.2020) കാസര്‍കോട്ട് പോലീസ് വാഹനത്തിന്റെ അറ്റകുറ്റപ്പണി എസ് ഐ തടസപ്പെടുത്തിയതായി ആരോപണം. അടിയന്തിര സേവനങ്ങള്‍ നിര്‍ത്തിവെച്ചു കൊണ്ട് വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തു വന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. വിദ്യാനഗറിലുള്ള ശ്രീവിനായക ഓട്ടോമൊബൈല്‍സില്‍ അറ്റകുറ്റ പണി നടത്തുവാനായി ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ രണ്ട് വാഹനങ്ങള്‍ കൊണ്ടുവന്നു. രണ്ടു വാഹനങ്ങള്‍ ഉണ്ടായതിനാല്‍ തന്റെ മെക്കാനിക്ക് കൂടി ഉണ്ടെങ്കിലേ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിച്ചു കൊണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വര്‍ക്ക് ഷോപ്പുടമ മനോഹര്‍ തന്റെ റിക്കവറി വാഹനമെടുത്ത് ഒളിയത്തടുക്ക ഭഗവതി നഗറില്‍ താമസിക്കുന്ന മെക്കാനിക്കിനെ വിളിക്കാന്‍ പോയി.

എന്നാല്‍ വഴിയില്‍ വെച്ച് ശ്രീധരന്‍ എന്ന സബ് ഇന്‍സ്‌പെക്ടര്‍ മനോഹറിന്റെ വാഹനം തടയുകയും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് വര്‍ക്ക് ഷോപ്പ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. പോലീസ് വണ്ടിയുടെ പണിയെടുക്കുവാന്‍ മെക്കാനിക്കിനെ വിളിക്കുവാന്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചതായും തുടര്‍ന്ന് തിരിച്ചയച്ചതായും ഭാരവാഹകള്‍ വ്യക്തമാക്കി.
കാസര്‍കോട്ട് പോലീസ് വാഹനത്തിന്റെ അറ്റകുറ്റപ്പണി എസ് ഐ തടസപ്പെടുത്തി; അടിയന്തിര സേവനങ്ങള്‍ നിര്‍ത്തിവെച്ചു കൊണ്ട് വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്റെ പ്രതിഷേധം

ജില്ലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തീയതി മുതല്‍ ധാരാളം പോലീസ് വാഹനങ്ങളുടേയും മറ്റ് സര്‍ക്കാര്‍ വാഹനങ്ങളുടേയും അടിയന്തിര അറ്റകുറ്റപണികള്‍ സൗജന്യമായി നടത്തി വരുന്ന വ്യക്തിയാണ് മനോഹര്‍. ഇദ്ദേഹം നിലവില്‍ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് സംഘടനയുടെ യൂണിറ്റ് വൈസ് പ്രസിഡണ്ടുമാണ്. ഇത്രയും ദിവസങ്ങള്‍ സ്വന്തം സുരക്ഷ പോലും നോക്കാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അടിയന്തിര സേവനങ്ങള്‍ തികച്ചും സൗജന്യമായി നല്‍കിയ മനോഹറിന് പോലീസിന്റെ ഭാഗത്തു നിന്നും കൈപേറിയ അനുഭവമാണ് ഉണ്ടായത്. വര്‍ക്കുഷോപ്പുകാരുടെ സംഘടന സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ലോക് ഡൗണ്‍ കാലത്ത് അടിയന്തിര സേവനങ്ങള്‍ നല്‍കി വരികയാണ്. അതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും ജില്ലാ മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചു കൊണ്ട് ആഴ്ചകളായി സേവനം ചെയ്യുകയാണ്. പോലീസിന്റെ നടപടി വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തകരില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരിക്കയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ ജില്ലയിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ അടിയന്തിര സേവനങ്ങളും നിര്‍ത്തി വെക്കുവാന്‍ സംഘടന തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.


Keywords: Kasaragod, Kerala, News, Police, Vehicle, work, Shop, Repairing, Repairer blocked by Police; work shop association protested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia