Obituary | പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു
Sep 11, 2023, 11:47 IST
മലപ്പുറം: (www.kasargodvartha.com) പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരിനടുത്തുള്ള മുറിവഴിക്കൽ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വൈകീട്ട് നാല് മണിയോടെ കൂട്ടായി കോതപറമ്പിലെ റാതീബ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
കലാ കുടുംബമായിരുന്നു അസ്മ കൂട്ടായിയുടേത്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവിയും ഗായികയുമായിരുന്നു. ഇതിന്റെ സ്വാധീനം അസ്മയിലും പ്രകടമായി. അഞ്ചാം വയസ് മുതൽ തന്നെ അവർ പാടിത്തുടങ്ങി. ഭർത്താവ് മുഹമ്മദലി എന്ന ബാവയും തബലിസ്റ്റാണ്. ദർശന ടി വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയിൽ ജഡ്ജായും ശ്രദ്ധേ നേടിയിരുന്നു.
ഏറെക്കാലം ഭർത്താവിനൊപ്പം ഖത്വറിലായിരുന്ന അസ്മ ഗൾഫിലും മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്നു. നിരവധി അംഗീകരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ഇശല്‍ പരത്തിയ പ്രിയപ്പെട്ട ഗായികയുടെ അകാല വിയോഗം മാപ്പിളപ്പാട്ട് ആസ്വാദകരിലും വേദന സൃഷ്ടിച്ചു.
Keywords: News, Kerala, Malappuram, Obituary, Mappilapattu, Singer, Tirur, Renowned Mappilapattu singer Asma Koottayi passed away.
< !- START disable copy paste -->