city-gold-ad-for-blogger

രക്തജന്യ രോഗികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

കാഞ്ഞങ്ങാട്:(www.kasargodvartha.com 10.10.2020) രക്തജന്യ രോഗികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ജില്ലയില്‍ തുടങ്ങി. ഹിമോഫീലിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിരുന്നു.

രക്തജന്യ രോഗികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി


പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ തുടങ്ങുന്ന പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ ഹിമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സൗകര്യം, ജീവന്‍രക്ഷാ മരുന്നുകള്‍, ബ്ലഡ് ഫില്‍റ്റര്‍ സെറ്റുകള്‍ എന്നിവ സൗജന്യമായി ലഭിക്കും. തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ രോഗങ്ങള്‍ കൊണ്ടുള്ള ശിശുമരണങ്ങള്‍ തടയാനും ഹിമോഫീലിയ രോഗം നിയന്ത്രണ വിധേയമാക്കാനുമാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. ശരണ്യയാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. രോഗികളുടെ രജിസ്‌ട്രേഷനാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ രോഗിയുടെ പേര്, വയസ്സ്,  അഡ്രസ്, ജനന തിയതി, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്, ഫോട്ടോ, പേഷ്യന്റ് ഐഡി കാര്‍ഡ്, എന്നിവ hemocareksgd@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കണമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. 


Keywords: Kanhangad, Kasaragod, Kerala, Treatment, Health-Department, Hospital, Registration for hematopoietic patients has begun

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia