city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fish Market | മീന്‍ വില്‍പന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍; ഉപയോഗശൂന്യമായ മാര്‍കറ്റിന്റെ പുനര്‍നിര്‍മാണം കടലാസില്‍ ഒതുങ്ങി; കുമ്പളയില്‍ ദുരിതങ്ങള്‍ വര്‍ധിക്കുകയാണെന്ന് വ്യാപാരികള്‍

കുമ്പള: (www.kasargodvartha.com) ടൗണില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലെ മീന്‍ കച്ചവടം മൂലം ദുരിതങ്ങള്‍ വര്‍ധിക്കുമ്പോഴും വര്‍ഷങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരമാവുന്നില്ലെന്ന് വ്യാപാരികളുടെ പരാതി. കുമ്പളയിലെ മീന്‍ മാര്‍കറ്റ് ഉപയോഗശൂന്യമായി വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നത് മൂലമാണ് തൊഴിലാളികള്‍ മീന്‍ വില്‍പന വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലേക്കും റോഡിലേക്കും മാറ്റിയത്. ഇന്നിപ്പോള്‍ മീന്‍ വില്‍പന കുമ്പള സ്‌കൂള്‍ റോഡിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും എത്തിനില്‍ക്കുന്നുവെന്നാണ് ആക്ഷേപം.
             
Fish Market | മീന്‍ വില്‍പന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍; ഉപയോഗശൂന്യമായ മാര്‍കറ്റിന്റെ പുനര്‍നിര്‍മാണം കടലാസില്‍ ഒതുങ്ങി; കുമ്പളയില്‍ ദുരിതങ്ങള്‍ വര്‍ധിക്കുകയാണെന്ന് വ്യാപാരികള്‍

പൊലീസും പഞ്ചായതും വിഷയത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും പരിഹാരം ഇതുവരെ ആയിട്ടില്ല. ദുരിതം കാട്ടി വ്യാപാരികള്‍ ഡിജിപിക്ക് പോലും പരാതി നല്‍കിയിരുന്നു. സ്ഥലപരിമിതിയും ശുചീകരണ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് നിലവിലെ മീന്‍ മാര്‍കറ്റ് ഉപയോഗശൂന്യമാകാന്‍ കാരണമായതെന്നും ദീര്‍ഘവീക്ഷണം ഇല്ലാതെയുള്ള നിര്‍മാണമാണ് ഇതിന് വഴിവെച്ചതെന്നും മീന്‍ തൊഴിലാളികള്‍ പറയുന്നു.
      
Fish Market | മീന്‍ വില്‍പന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍; ഉപയോഗശൂന്യമായ മാര്‍കറ്റിന്റെ പുനര്‍നിര്‍മാണം കടലാസില്‍ ഒതുങ്ങി; കുമ്പളയില്‍ ദുരിതങ്ങള്‍ വര്‍ധിക്കുകയാണെന്ന് വ്യാപാരികള്‍

കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി ആധുനിക രീതിയില്‍ മീന്‍ മാര്‍കറ്റ് പുനര്‍നിര്‍മിക്കുമെന്ന് കുമ്പള ഗ്രാമപഞ്ചായത് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിട്ടും പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണെന്ന് വ്യാപാരികള്‍ ആക്ഷേപം ഉന്നയിക്കുന്നു. പദ്ധതിക്കായി പരിശോധനയും മറ്റും നടന്നതുമാണ്. ഇത് നീണ്ടുപോകുന്നത് മീന്‍ മാര്‍കറ്റിന് സമീപം കച്ചവടം ചെയ്യുന്ന നൂറോളം വരുന്ന വ്യാപാരികളെയാണ് ബാധിക്കുന്നത്. പ്രശ്നത്തില്‍ അടിയന്തര നടപടികളാണ് വ്യപാരികള്‍ ആവശ്യപ്പെടുന്നത്.

Keywords: Fish-Market-News, Merchants-News, Kumbala-News, Kerala News, Malayalam News, Kasaragod News, Kumbala Fish Market, Reconstruction of fish market in Kumbala delayed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia