മന്ത്രിയായ ശേഷം അഹ്‌മദ് ദേവർകോവിൽ ആദ്യമായി ശനിയാഴ്ച കാസർകോട്ടെത്തുന്നു; ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മന്ത്രിക്കും എം എൽ എമാർക്കും സ്വീകരണം നൽകും
May 28, 2021, 15:13 IST
കാസർകോട്: (www.kasargodvartha.com 28.05.2021) മന്ത്രിയായ ശേഷം അഹ്‌മദ് ദേവർകോവിൽ ആദ്യമായി ശനിയാഴ്ച കാസർകോട്ടെത്തുന്നു. ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലയിലെ എം എൽ എമാരുടെ യോഗം രാവിലെ 10.30 ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും.
മന്ത്രി അഹ്‌മദ് ദേവർകോവിലിനും ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ എം രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍, അഡ്വ. സി എച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, എ കെ എം അശ്‌റഫ് എന്നിവര്‍ക്കും ശനിയാഴ്ച രാവിലെ 9.30 ന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും നൽകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. കോവിഡ് പ്രോടോകോള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടറെയും ആദരിക്കും.
തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രിയായ അഹമ്മദ് ദേവര്‍ കോവിലിന് കാസർകോടിന്റെ ചുമതല നൽകി മെയ് 26 നാണ് ഉത്തരവായത്. കോഴിക്കോട് സൗതില്‍ നിന്നും ഐ എൻ എൽ പ്രതിനിധിയായി വിജയിച്ച ഇദ്ദേഹത്തിന്, കാസർകോട്ട് നിന്ന് ആരും മന്ത്രിസഭയിൽ ഇല്ലാത്തത് മൂലമാണ് ചുമതല നൽകിയത്.
Keywords: District-Panchayath, Kasaragod, Kerala, News, Minister, MLA, District, Conference, Collectorate, N.A.Nellikunnu, E.Chandrashekharan-MLA, Ahmed Devarkovil, AKM Ashraf, M Rajagopalan, CH Kunhambu, President, District Collector, Kozhikode, INL, Reception will be given to minister and MLAs by district panchayath.