ഖാസിയുടെ മരണം: സി ബി ഐയുടെ പുനരന്വേഷണം ഊര്‍ജിതമായതോടെ കുടുംബത്തിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എത്തി
Apr 13, 2016, 13:34 IST
മേല്‍പറമ്പ്: (www.kasargodvartha.com 13/04/2016) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സി ബി ഐയുടെ പുനരന്വേഷണം ഊര്‍ജിതമായതോടെ കുടുംബത്തിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എത്തി. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് എന്നിവര്‍ കഴിഞ്ഞദിവസം വെവ്വേറെ ഖാസിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി ചര്‍ച്ചനടത്തി.
സി പി എമ്മിന്റേയും ബി ജെ പിയുടെയും പൂര്‍ണ പിന്തുണ നേതാക്കള്‍ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. എത്രയുംപെട്ടെന്ന് സത്യം പുറത്തുകൊണ്ടുവരുന്നതിന് സി ബി ഐ നടപടി സ്വീകരിക്കണമെന്ന് കെ കുഞ്ഞിരാമനും ശ്രീകാന്തും ആവശ്യപ്പെട്ടു. നിഷ്പക്ഷമായ രീതിയില്‍ മുഖംനോക്കാതെയായിരിക്കണം അന്വേഷണം നടക്കേണ്ടത്. ഇക്കാര്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ പിന്തുണ കുടുംബത്തിന് ഉണ്ടാകുമെന്ന് ഇവര്‍ വ്യക്തമാക്കി. സമൂഹം ആദരവോടെകണ്ട പണ്ഡിതന്റെ മരണത്തിന് പിന്നിലെ രഹസ്യം എന്തുതന്നെയായാലും അത് പുറത്തുവരണമെന്നും നേതാക്കള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സി ബി ഐ എസ് പി ജോസ് മോഹനന്റേയും ഓഫീസര്‍മാരായ സെല്ലാല്‍, ഡാര്‍വിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പുനരന്വേഷണം നടക്കുന്നത്.
കതിരൂര്‍ മനോജ് വധക്കേസും പയ്യന്നൂരിലെ ഹക്കീം വധക്കേസും അന്വേഷിക്കുന്ന സമര്‍ത്ഥമായ അന്വേഷണ സംഘമാണ് ഖാസി കേസും പുനരന്വേഷിക്കുന്നത്. കോടതി പ്രധാനമായും നിര്‍ദേശിച്ച മൂന്ന് കാര്യങ്ങളെകുറിച്ചാണ് സി ബി ഐ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഖാസിയുടെ കുടുംബാംഗങ്ങളുടെ യോഗവും കഴിഞ്ഞദിവസം നടന്നിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച കാര്യങ്ങളാണ് യോഗം ചര്‍ച്ചചെയ്തത്.
Keywords: C.M Abdulla Maulavi, Qazi death, CBI, BJP, CPM, Adv. Srikanth, K.Kunhiraman MLA, Kasaragod, Kerala.