city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | ഒടുവില്‍ റശീദിന്റെ കൊലയാളി അറസ്റ്റില്‍; 'മദ്യലഹരിയില്‍ ശാനു കൊലക്കേസിനെ കുറിച്ച് സംസാരിച്ചത് തര്‍ക്കത്തിനിടയാക്കി'

കുമ്പള: (KsaragodVartha) കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റശീദ് എന്ന സമൂസ റശീദി(42)നെ കൊലപ്പെടുത്തിയെന്ന കേസില്‍ സുഹൃത്ത് അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനിച്ചു വളര്‍ന്നതും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ടേഴ്സില്‍ താമസക്കാരനുമായ അഭിലാഷ് എന്ന അബിയെന്ന ഹബീബി(31) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
    
Arrested | ഒടുവില്‍ റശീദിന്റെ കൊലയാളി അറസ്റ്റില്‍; 'മദ്യലഹരിയില്‍ ശാനു കൊലക്കേസിനെ കുറിച്ച് സംസാരിച്ചത് തര്‍ക്കത്തിനിടയാക്കി'

മദ്യ ലഹരിക്കിടയിലുള്ള വാക് തര്‍ക്കത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുടംബവഴക്കടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹബീബ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഞായറാഴ്ച രാത്രി ഒരുമണിക്ക് ശേഷം കുമ്പള കുണ്ടങ്കാരടുക്കയിലെ ഐ എച് ആര്‍ ഡി കോളജിന് സമീപമിരുന്ന് മദ്യലഹരിയില്‍ സംസാരിക്കുന്നതിനിടെ കാസര്‍കോട്ടെ ശാനു വധക്കേസുമായി ബന്ധപ്പെട്ട് സംസാരമുണ്ടാവുകയും അത് വാക് തര്‍ക്കം രൂക്ഷമാക്കുകയും, റശീദിനെ മര്‍ദിച്ച് സമീപത്തുണ്ടായിരുന്ന കരിങ്കല്ലെടുത്ത് തലയുടെ പിറകില്‍ ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റശീദ് മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞതായും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന ശാനവാസ് എന്ന ശാനുവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റശീദ്. ഒരുമാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിനുശേഷം ഹബീബിനൊപ്പമായിരുന്നു താമസം.

ഒളിവിലായിരുന്ന ഹബീബിനെ കാസര്‍കോട് ഡിവൈ എസ് പിയുടെ മേല്‍നോട്ടത്തില്‍ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ അനൂപ് കുമാര്‍, എസ് ഐ വി കെ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
     
Arrested | ഒടുവില്‍ റശീദിന്റെ കൊലയാളി അറസ്റ്റില്‍; 'മദ്യലഹരിയില്‍ ശാനു കൊലക്കേസിനെ കുറിച്ച് സംസാരിച്ചത് തര്‍ക്കത്തിനിടയാക്കി'

നേരത്തേ ഹിന്ദുവായിരുന്ന യുവാവ് പിന്നീട് ഇസ്ലാം മതം സ്വീകരിച്ചാണ് ഹബീബ് ആയി മാറിയത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ ഭാര്യയെ ആക്രമിച്ചതിന് 307 പ്രകാരമുള്ള കേസിലടക്കം അഞ്ചു കേസുകളില്‍ പ്രതിയാണ് ഹബീബ്.

അറസ്റ്റിലായ ഹബീബിനെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് കുമ്പള പൊലീസ് കസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Rasheed Murder Case: Accused Arrested, Kumbla, News, Accused, Arrested, Police, Rasheed Murder Case, Police Station, Probe, Kerala News. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia