റംലത്തിന്റെ മരണം: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു, ഭര്‍ത്താവിനെ ചോദ്യം ചെയ്തു
Dec 1, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 01/12/2016) ബദിയടുക്ക അര്‍ത്തിപ്പള്ള ഹൗസിലെ പരേതനായ ഹംസ - നഫീസ ദമ്പതികളുടെ മകള്‍ റംലത്തി(30) ന്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. സംഭവത്തില്‍ ഭര്‍ത്താവ് ബദിയടുക്ക കാടമനയിലെ അബൂബക്കറിനെ പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെയാണ് റംലത്തിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
റംലത്തിന്റെ മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയത്. സ്ത്രീധനത്തിന്റേയും മറ്റും പേരില്‍ അബൂബക്കറിന്റെ ഉമ്മ ഉമ്മാലിയുമ്മയും ഭര്‍തൃസഹോദരി ബീവിയും റംലത്തിന്റെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
റംലത്ത് ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണെന്നും പ്രേരണ കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
Related News:
അവളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കി; വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചില്ല, ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും ചേര്‍ന്ന് മകളെ കൊല്ലാകൊല ചെയ്തെന്ന് തൂങ്ങിമരിച്ച റംലത്തിന്റെ മാതാവ് നഫീസ
യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു

Keywords: Kasaragod, Kerala, Report, Police, husband, Death, suicide, House-wife, Ramlath's death: husband questioned.