city-gold-ad-for-blogger

കേരളത്തില്‍ അധികമുള്ള ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ഡെല്‍ഹിക്ക് നല്‍കി സഹായിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 25.04.2021) കേരളത്തില്‍ അധികമുള്ള ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ഡെല്‍ഹിക്ക് നല്‍കി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകദേശം പത്തു ലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡെല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നു പോവുകയാണ്. 

നൂറുകണക്കിന് ആള്‍ക്കാര്‍ ഓക്സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണെന്നും കേരളത്തില്‍ നിന്ന് ഒരു എയര്‍ ലോഡ് ഓക്സിജന്‍ എങ്കിലും എത്തിക്കാനായാല്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിന് ഓക്സിജന്‍ ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഭാവിയിലെ എമര്‍ജന്‍സി കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അത് കൂടി മനസിലാക്കി സര്‍കാര്‍ ഈ ആവശ്യം പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ അധികമുള്ള ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ഡെല്‍ഹിക്ക് നല്‍കി സഹായിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

Keywords: Thiruvananthapuram, News, Kerala, Top-Headlines, Ramesh-Chennithala, Government, Ramesh Chennithala says that extra oxygen cylinders in Kerala should be supplied to Delhi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia