city-gold-ad-for-blogger

Ramayana Masam Starting | കര്‍ക്കടകത്തിന്റെ വറുതികളില്‍ മനസിനെ കരുത്തുറ്റതാക്കുന്ന ദിവ്യൗഷധമായി ശ്രീരാമനാമം; രാമായണമാസത്തിന് തുടക്കം

കാസര്‍കോട്: (www.kasargodvartha.com) കോവിഡ് ദുരിത കാലത്തിന് ശേഷം ക്ഷേത്രങ്ങള്‍ വീണ്ടും രാമായണശീലുകളാല്‍ മുഖരിതമാകുന്നു. കര്‍ക്കടകത്തിന്റെ വറുതികളില്‍ മനുഷ്യ മനസുകളില്‍ പ്രകാശം പരത്തി കരുത്തുറ്റതാക്കുന്ന ദിവ്യൗഷധമാണ് ശ്രീരാമനാമം. രാമായണ പാരായണം സകല പാപങ്ങള്‍ക്കും പരിഹാരമെന്നാണ് വിശ്വാസം. 

ആധ്യാത്മികതയിലൂടെ ഏവരുടെയും അഭ്യുന്നതിക്കുള്ള മന്ത്രം കൂടിയാണ് ശ്രീരാമനാമം. അങ്ങനെ, ദേവസന്ധ്യയാകുന്ന കര്‍ക്കടകത്തിലെ രാമായണപാരായണം നമ്മെ ഏവരെയും അഭ്യുന്നതിയിലേക്ക് എത്തിക്കുന്നു.

ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് കര്‍ക്കടകമാസം അഥവാ രാമായണമാസം. രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി കിണ്ടിയില്‍ വെള്ളവും തുളസിയും താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കണം. വൈകിട്ട് ഇത് എടുത്തു മാറ്റും. കര്‍ക്കടകത്തില്‍ എല്ലാദിവസവും ഇത് തുടരും. രാമയണം വായന പൂര്‍ത്തിയാവുന്നതോടെ ഈ ആചാരം സമാപിക്കുകയും ചെയ്യുന്നു.

Ramayana Masam Starting | കര്‍ക്കടകത്തിന്റെ വറുതികളില്‍ മനസിനെ കരുത്തുറ്റതാക്കുന്ന ദിവ്യൗഷധമായി ശ്രീരാമനാമം; രാമായണമാസത്തിന് തുടക്കം


കര്‍ക്കടകത്തില്‍ ദശരഥ പുത്രന്മാരായ ശ്രീരാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണ് നാലമ്പല ദര്‍ശനം. കര്‍ക്കടക ദുരിതത്തില്‍ നിന്നും രോഗപീഡകളില്‍ നിന്നുമുള്ള മുക്തി ഈ തീര്‍ഥാടനമേകുമെന്നാണ് വിശ്വാസം.

Keywords:  news,Kerala,State,kasaragod,Ramayanamasam,Top-Headlines,Temple, Ramayana Masam Starting

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia