Mono Act | ആലുവയിലെ ക്രൂര പീഡനം പ്രമേയമാക്കി തകർത്തഭിനയിച്ച് രാംധ്രൗപഥ് കൃഷ്ണ; മോണോ ആക്ടിൽ കയ്യടികൾ നേടി ഒന്നാം സ്ഥാനം; പരിശീലകൻ പിതാവായ എസ്ഐ
Dec 7, 2023, 15:48 IST
കാറഡുക്ക: (KasargodVartha) കേരളത്തിലെ പിഞ്ചുകുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ആലപ്പുഴയിൽ ബാലികയെ പീഡനത്തിനിരയാക്കി ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവവും ചിത്രീകരിച്ച് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി പെരിയ വൊകേഷണല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി രാംധ്രൗപഥ് കൃഷ്ണ.
ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂം എസ്‌ഐയും പിതാവുമായ രാമകൃഷ്ണനാണ് മോണോ ആക്ടില്‍ ഗുരു. മൂത്തമകന്‍ രാംധ്രുവിന്‍ കൃഷ്ണയ്ക്ക് സംസ്ഥാന തലത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് നോടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.
കൂടാതെ മലപ്പുറം, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ നിരവധി ശിഷ്യന്‍മാരെ വാര്‍ത്തെടുത്ത കലാകാരനാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍. ശിശു സൗഹൃദ പൊലിസിന്റെ ജില്ലാ കോഡിനേറ്റര്‍ കൂടിയാണ്. ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത നാടകം നാടക വേദി പെരിയ പരിശീലിച്ചുകൊണ്ടിരിക്കുകയാണ്. ഭാര്യ ബിന്ദു മാതമംഗലം സ്‌കൂളിലെ അധ്യാപികയാണ്.
Keywords: News, Keala, Kasaragod, Karadukka, Mono Act, School Kalolsavam, Arts Fest, Students, Malayalam News, Ramadhraupat Krishna won first prize in mono act.
< !- START disable copy paste -->