Ramadan Market | റമദാൻ വിപണി: കോഴിക്ക് ആവശ്യക്കാരേറെ; വില തോന്നുംപടിയെന്ന് ആക്ഷേപം

● മത്സ്യലഭ്യത കുറഞ്ഞതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാർ കൂടി.
● ചില കടകളിൽ കോഴിയിറച്ചിക്ക് 130 രൂപ വരെ ഈടാക്കുന്നു.
● കോഴിയിറച്ചി വിലയിലെ വ്യത്യാസം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
മുനാസിർ എം എം
കുമ്പള: (KasargodVartha) നോമ്പുകാലത്ത് മീൻ മാർക്കറ്റുകളിൽ ആവശ്യത്തിന് മത്സ്യങ്ങൾ കിട്ടാതായതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരേറെ. ഇത് മുതലെടുത്ത് കോഴിക്ക് തോന്നിയപോലെ വില ഈടാക്കുന്നതായി പരാതി. നോമ്പുകാലത്ത് മത്സ്യ മാർക്കറ്റുകളിൽ അയക്കൂറയും, ആവോലിയും, ചെമ്മീനുമൊക്കെ യഥേഷ്ടം ലഭിക്കുമായിരുന്നുവെങ്കിൽ ഇപ്രാവശ്യം മത്സ്യ ലഭ്യതയുടെ കുറവ് വിപണിയെ ബാധിച്ചിട്ടുണ്ട്. ഉള്ള മീനിനാകട്ടെ തീവിലയുമാണ്.
ഇത് പരമാവധി മുതലെടുക്കാനാണ് കോഴി വിൽപനക്കാരുടെ ശ്രമമെന്നാണ് വിമർശനം. 105 രൂപയ്ക്ക് വിറ്റിരുന്ന കോഴിയാണ് റമദാൻ വ്രതം തുടങ്ങിയതോടെ 125 ലേക്ക് കടന്നിരിക്കുന്നത്. പല പ്രദേശങ്ങളിലും കോഴി കടകളിൽ 120 മുതൽ 130 വരെയാണ് വില.
മൊഗ്രാൽപുത്തൂരിലെ ഒരു കോഴിക്കടയിൽ 95- 105 രൂപയ്ക്കാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിറ്റഴിക്കുന്നത്. ഇവിടെ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. കുമ്പളയിലും, മൊഗ്രാലിലും 125 രൂപയാണ് കോഴിയുടെ വില. കോഴിയിറച്ചിക്ക് വില കൂടുന്നത് സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കുന്നു. റമദാൻ മാസത്തിൽ മത്സ്യലഭ്യത കുറഞ്ഞതോടെ കോഴിയിറച്ചിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനാൽ തന്നെ വില വർധനവ് സാധാരണക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Chicken prices have increased in the Ramadan market due to a shortage of fish. Consumers complain of arbitrary pricing, with prices ranging from 120 to 130 rupees in many areas.
#RamadanMarket, #ChickenPrice, #ConsumerComplaints, #Kasaragod, #PriceHike, #KeralaMarket