city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajmohan Unnithan | റെയിൽവേ സ്റ്റേഷനുകളിൽ സന്ദർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി; മഞ്ചേശ്വരത്ത് കരിങ്കൊടി പ്രതിഷേധം; കുമ്പളയിൽ സ്വീകരണം

ഉപ്പള: (KasargodVartha) അവഗണന നേരിടുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിക്കാനെത്തി. മഞ്ചേശ്വരത്ത് എസ്ഡിപിഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കുമ്പളയിൽ ജനപ്രതിനിധികളും, സംഘടനകളും പ്രദേശവാസികളും സ്വീകരണം നൽകി വരവേറ്റു.

Rajmohan Unnithan | റെയിൽവേ സ്റ്റേഷനുകളിൽ സന്ദർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി; മഞ്ചേശ്വരത്ത് കരിങ്കൊടി പ്രതിഷേധം; കുമ്പളയിൽ സ്വീകരണം

കഴിഞ്ഞ നാലര വർഷക്കാലം പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്ത എംപി ഇപ്പോൾ നടത്തുന്ന സന്ദർശനം പ്രഹസനമാണെന്നും, ഇത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും ആരോപിച്ചാണ് എസ്ഡിപിഐ പ്രവർത്തകർ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാട്ടിയും, മുദ്രാവാക്യം വിളിച്ചും പ്രതിഷേധമറിയിച്ചത്. പ്രതിഷേധക്കാരെ പിന്നീട് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.


അതേസമയം കുമ്പളയിലെത്തിയ എംപിയെ കുമ്പള ഗ്രാമപഞ്ചായത് ഭരണസമിതിയും, ത്രിതല പഞ്ചായത് ജനപ്രതിനിധികളും, യുഡിഎഫ്, വ്യാപാരി നേതാക്കളും, പാസൻജേഴ്സ് അസോസിയേഷൻ ഭാരവാഹികളും, മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം കുമ്പള റെയിൽവേ സ്റ്റേഷനിൽ ചിലവഴിച്ച എംപി യാത്രക്കാരുമായും സംസാരിച്ചു.


37.5 ഏകർ ഭൂമി സ്വന്തമായുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ വികസനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യവും നിലവിലുള്ളതിനാൽ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. മാവേലി, പരശുറാം, കണ്ണൂർ- ബെംഗ്ളൂരു എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ് അനുവദിക്കാൻ ഇടപെടണമെന്നും പ്രദേശവാസികൾ അഭ്യർഥിച്ചു.


സ്റ്റേഷനിലെ അടിസ്ഥാനസൗകര്യ വികസനത്തിലെ കുറവും, ട്രെയിനുകൾക്ക് സ്റ്റോപ് ഇല്ലാത്തതിന്റെ യാത്രാദുരിതവും കേട്ട് മനസിലാക്കി. പ്രശ്നപരിഹാരത്തിനും വികസനത്തിനുമായി കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെടുമെന്ന് പിന്നീട് രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.

Keywords: Rajmohan Unnithan, Railway, MP, Visit,Train, Black Flag, Uppala, Police, Kumbla, Manjeshwaram Rajmohan Unnithan MP visits railway stations < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia