city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajmohan Unnithan | കാസര്‍കോടിനോടുള്ള സര്‍കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി; ദയാബായി ജീവന്‍രക്ഷാ റാലിയില്‍ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട്: (www.kasargodvartha.com) ജില്ലയോടുള്ള സര്‍കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്നും ദയാബായിയുടെ ജീവന്‍ രക്ഷിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു.
                          
Rajmohan Unnithan | കാസര്‍കോടിനോടുള്ള സര്‍കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി; ദയാബായി ജീവന്‍രക്ഷാ റാലിയില്‍ പ്രതിഷേധമിരമ്പി

എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിഴുങ്ങിയ കാസര്‍കോട് ജില്ലയുടെ പേര് എയിംസ് പ്രൊപോസലില്‍ ഉള്‍പെടുത്തണമെന്നും ജില്ലയിലെ ആരോഗ്യ മേഖലയുടെ സമ്പൂര്‍ണ വികസനം സാധ്യമാക്കണമെന്നുമുള്ള ആരോഗ്യ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാരം അനുഷ്ഠിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ ജീവന്‍രക്ഷാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                 
Rajmohan Unnithan | കാസര്‍കോടിനോടുള്ള സര്‍കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി; ദയാബായി ജീവന്‍രക്ഷാ റാലിയില്‍ പ്രതിഷേധമിരമ്പി

വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ടൗണ്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി ഗോപി, ബിജെപി ജില്ലാ ജനറല്‍ സെക്രടറി വി വേലായുധന്‍, വത്സലന്‍ സികെ, പ്രേമചന്ദ്രന്‍ ചോമ്പാല, ശരത് മരക്കാപ്പ്, പിസി വിശ്വംഭരന്‍ പണിക്കര്‍, ഗണേശന്‍, രാജേഷ്, ഷൈജ സായി, ശിബിന്‍ ഉപ്പിലിക്കൈ, രാഘവന്‍ തിമിരി, കെവി പ്രസാദ്, ജനാര്‍ദ്ദനന്‍ നീലേശ്വരം, രാഘവന്‍ കെഎ, സൂര്യ നാരായണ ഭട്ട്, മുരളി പള്ളം, ശ്രീനാഥ് ശശി, ഹകീം ബേക്കല്‍, ഫൈസല്‍ ചേരക്കാടത്ത്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, മുരളീധരന്‍ കെവി, റാംജി തണ്ണോട്ട്, താജുദ്ദീന്‍ ചേരങ്കയ്, മുഹമ്മദ് ഈച്ചിലിങ്കാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കൊളവയല്‍, മുഹമ്മദ് കുഞ്ഞി കല്ലൂരാവി, അബ്ദുല്‍ ഖയ്യും, സുഹറ പടന്നക്കാട്, ശ്രുതി, അഹമ്മദ് ഇസ്ഹാഖ്, കൃഷ്ണന്‍ മാവുങ്കാല്‍, റശീദ കള്ളാര്‍, ലിസ്സി കൊടവലം, ഇസ്മാഈല്‍ ഖബര്‍ധാര്‍, സതീശന്‍ ആടകം, അഹ്മദ് കിര്‍മാണി തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം സ്വാഗതവും ട്രഷറര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
                  
Rajmohan Unnithan | കാസര്‍കോടിനോടുള്ള സര്‍കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി; ദയാബായി ജീവന്‍രക്ഷാ റാലിയില്‍ പ്രതിഷേധമിരമ്പി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Rajmohan Unnithan, Government, Protest, Rally, Endosulfan, Health, Rajmohan Unnithan MP, Rajmohan Unnithan MP says that government should end curality to Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia