city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡിന്റെ മറവില്‍ ഉദ്യോഗസ്ഥ ഭരണം അടിച്ചേല്‍പ്പിക്കുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട്:  (www.kasargodvartha.com 10.06.2020) കോവിഡ് 19 ന്റെ മറവില്‍ ഉദ്യാഗസ്ഥ ഭരണം അടിച്ചേല്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ശ്രമിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. ഡി സി സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളെ അവഗണിച്ച് ഉദ്യാഗസ്ഥ മേധാവിത്വമാണ് നടപ്പാക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ യു ഡി എഫ് സര്‍ക്കാരിനൊപ്പമാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായും സഹകരിക്കുന്നു.

കാസര്‍കോട് ജില്ലാ കലക്ടര്‍ എം പിയും, എം എല്‍ എമാരും, ജനപ്രതിനിധികള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല. ജില്ലാ കലക്ടറുടെ നടപടികളോട് യു ഡി എഫിന് എതിര്‍പ്പുണ്ട്. ഇത്തരം ഉദ്യോഗസ്ഥര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കലക്ടര്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ട് കാര്യമില്ല. ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി പങ്കെടുക്കുന്ന യോഗം വിളിച്ചു ചേര്‍ക്കണം. സംസ്ഥാന മന്ത്രിസഭയുടെ കാബിനറ്റ് നടക്കുന്ന ബുധനാഴ്ചകളില്‍ തന്നെ കലക്ടര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് തനിക്കെതിരെയുള്ള ആരോപണം മൂടിവെക്കാനാണ്. സര്‍വകക്ഷി യോഗത്തില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും, സി പി എമ്മിന്റെ രണ്ട് നേതാക്കളെയും നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിയുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് കലക്ടര്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി.

ബുധനാഴ്ച വിളിച്ച ജനപ്രതിനിധികളുടെ യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചത് തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ഉത്തരവാദിത്വപ്പെട്ട മന്ത്രി യോഗത്തില്‍ ഇല്ലാത്തതിനാലാണ്. മാത്രവുമല്ല എം പിയെ കലക്ടറോ, എ ഡി എമ്മോ യോഗവിവരം നേരിട്ടറിയിച്ചില്ല. മലപ്പുറം പെരിന്തല്‍മണ്ണയിലുള്ള എം പിയുടെ പി എയെ ഫോണില്‍ വിളിച്ചാണ് യോഗവിവരം അറിയിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്ക് ജില്ലയിലെത്താന്‍ കലക്ടര്‍ പാസ് അനുവദിക്കുന്നില്ല. ജനിച്ച നാട്ടിലെത്താനുള്ള അവകാശമാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്. ജില്ലാ കലക്ടര്‍ക്ക സ്ത്രീധനം കിട്ടിയ മണ്ണല്ല കാസര്‍കോട് ജില്ലയെന്ന് ഓര്‍ക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. എല്‍ ഡി എഫിന് ദാസ്യവേല ചെയ്യുന്നത് കലക്ടര്‍ നിര്‍ത്തണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

കലക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെ യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം.എല്‍.എമാരായ എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ എ ജലീല്‍ എന്നിവരാണ് യോഗം ബഹിഷ്‌ക്കരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എയും സംബന്ധിച്ചു.
കോവിഡിന്റെ മറവില്‍ ഉദ്യോഗസ്ഥ ഭരണം അടിച്ചേല്‍പ്പിക്കുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി






Keywords: Kasaragod, Kerala, News, Rajmohan Unnithan, COVID-19, Press meet, Rajmohan Unnithan against District Collector

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia