Found Dead | ഭര്‍തൃമതിയായ യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Feb 16, 2024, 18:02 IST
രാജപുരം: (KasargodVartha) ഭര്‍തൃമതിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളളരിക്കുണ്ട് മാലോത്തെ ദേവസ്യ വര്‍ക്കി - സജിനി ദമ്പതികളുടെ മകള്‍ മഞ്ജു(27)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച (16.02.2024) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കള്ളാറിലെ വാടകവീട്ടില്‍ ഭര്‍ത്താവ് നിബിനും അഞ്ചുവയസുള്ള മകന്‍ ഇവാനുമൊപ്പമായിരുന്നു താമസം. നിബിന്‍ അധ്യാപകനാണ്. സംഭവസമയത്ത്, വ്യക്തിപരമായ ആവശ്യത്തിനായി നിബിന്‍ കോഴിക്കോടേക്ക് പോയിരിക്കുകയായിരുന്നു.
മഞ്ജുവിന്റെ സഹോദരനാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരിയെ കാണാത്തതിനെ തുടര്‍ന്ന് വാതില്‍ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് പ്രദേശവാസികളെ വിവരമറിയിച്ച് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമായിട്ടില്ല. സഹോദരങ്ങള്‍: ആമോസ്, മനു.
Keywords: News, Kerala, Kerala-News, Obituary, Kasaragod-News, Rajapuram News, Married, Woman, Found Dead, Obituary, Rented House, Kallar News, Brother, Husband, Rajapuram: Married woman found dead.