Train | യാത്രക്കാർക്ക് സന്തോഷ വാർത്ത! 3 മാസക്കാലം നാഗർകോവിലിൽ നിന്ന് പൻവേലിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ; കാസർകോട്ടും നിർത്തും; സമയക്രമം ഇങ്ങനെ
Nov 27, 2023, 12:35 IST
കാസർകോട്: (KasargodVartha) ശബരിമല സീസൺ ആരംഭിച്ചതിനാൽ നാഗർകോവിലിൽ നിന്ന് മഹാരാഷ്ട്രയിലെ പൻവേലിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കാസർകോട്ടും സ്റ്റോപ് ഉണ്ടാവും. ട്രെയിൻ നമ്പർ 06075 നാഗർകോവിൽ ജൻക്ഷൻ - പൻവേൽ ട്രെയിൻ നവംബർ 28, ഡിസംബർ അഞ്ച്, 12, 19, 26, 2024 ജനുവരി രണ്ട്, ഒമ്പത്, 16 (എല്ലാ ചൊവ്വാഴ്ചകളിലും) തീയതികളിൽ നാഗർകോവിൽ നിന്ന് രാവിലെ 11.40ന് പുറപ്പെടും. കാസർകോട്ട് രാത്രി 01.48ന് വണ്ടി എത്തും. അടുത്ത ദിവസം രാത്രി 10.20ന് പൻവേലിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 06076 പൻവേൽ - നാഗർകോവിൽ ജൻക്ഷൻ ട്രെയിൻ നവംബർ 29, ഡിസംബർ ആറ്, 13, 20, 27, ജനുവരി മൂന്ന്, 10, 17 (എല്ലാ ബുധനാഴ്ചകളിലും) തീയതികളിൽ രാത്രി 11.50 ന് പൻവേലിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നാഗർകോവിൽ എത്തിച്ചേരും. വ്യാഴാഴ്ച വൈകുന്നേരം 6.28 ആണ് കാസർകോട്ടെ സമയം. രണ്ട് ട്രെയിനിലേക്കുമുള്ള ടികറ്റ് ബുകിങ് ആരംഭിച്ചിട്ടുണ്ട്.
കോചുകൾ:
1- എസി ടു ടയർ കോച്, 5- എസി ത്രീ ടയർ കോചുകൾ, 11- സ്ലീപർ ക്ലാസ് കോചുകൾ, 2- ജെനറൽ സെകൻഡ് ക്ലാസ് കോചുകൾ, 2- ലഗേജ് കം ബ്രേക് വാൻ കോചുകൾ.
Keywords: Kasaragod, Train News, Kasaragod Railway Station, Malayalam News, Kasaragod News, Indian Railway, Specal Train, Shabari Mala, Panvel, Railway Passengers, Kerala News Railways to run special train between Nagercoil and Panvel
< !- START disable copy paste -->