city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Fest | ബേക്കൽ ബീച് ഫെസ്റ്റിന് റെയിൽവേയുടെ സമ്മാനം; ഭൂമി വാഹനപാർകിംഗിന് വിട്ട് നൽകും; ട്രെയിനുകൾ വേഗത കുറച്ച് മുന്നറിയിപ്പ് നൽകും; ചില വണ്ടികൾക്ക് അധിക സ്റ്റോപും പരിഗണിക്കും

കാസർകോട്: (KasargodVartha) ഡിസംബർ 22 മുതൽ 31 വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ വിജയത്തിന് റയിൽവേ ഭൂമി വാഹനപാർക്കിംഗ് സൗകര്യത്തിന് ലഭ്യമാക്കുന്നതുൾപ്പെടെ പൂർണ സഹകരണം നൽകുമെന്ന് ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ അരുൺകുമാർ ചതുർവേദി സംഘാടക സമിതി ഭാരവാഹികളെ അറിയിച്ചു. ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ ഡിവിഷണൽ മാനേജരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.

Bekal Fest | ബേക്കൽ ബീച് ഫെസ്റ്റിന് റെയിൽവേയുടെ സമ്മാനം; ഭൂമി വാഹനപാർകിംഗിന് വിട്ട് നൽകും; ട്രെയിനുകൾ വേഗത കുറച്ച് മുന്നറിയിപ്പ് നൽകും; ചില വണ്ടികൾക്ക് അധിക സ്റ്റോപും പരിഗണിക്കും

ബേക്കൽ റയിൽവേ സ്റ്റേഷന് സമീപത്ത റയിൽവേയുടെ ഒഴിഞ്ഞ ഭൂമി വാഹന പാർക്കിംഗിന് ഉപയോഗിക്കാൻ അനുമതി നൽകും. ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ ട്രെയിനുകൾ വേഗത കുറച്ച് വിസിൽ വാണിങ് നൽകും. ചില ട്രെയിനുകൾക്ക് ബേക്കലിൽ അഡീഷണൽ സ്റ്റോപ്പേജ് പരിഗണിക്കും. ഇതിനായി ദക്ഷിണ റയിൽവേ ജനറൽ മാനേജരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഫെസ്റ്റിവൽ വീക്ഷിക്കാനെത്തുന്നവർക്ക് റയിൽവേ നടപാലം ഉപയോഗിക്കാവുന്നതാണ്.

എന്നാൽ അനധികൃതമായി റയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നത് പാടില്ലെന്നും അംഗീകൃത വഴികൾ ഈ കാര്യങ്ങൾക്ക്‌ ഉപയോഗിക്കണമെന്നും പാലക്കാട് റയിൽവേ ഡിവിഷൻ മാനേജർ അനിൽകുമാർ ചതുർവ്വേദി അറിയിച്ചു. കാര്യാലയത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്തും ഉണ്ടായിരുന്നു.

Keywords: News, Kerala, Kasaragod, Bekal, Bekal Fest, Railway, Parking, Train, Railway's gift to Bekal Beach Fest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia