Railway Station development | 4.98 കോടി രൂപ ചിലവില്‍ കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി നടത്തുന്ന റെയില്‍വേ സ്‌റ്റേഷന്‍ - തായലങ്ങാടി റോഡ് വികസനവും സൗന്ദര്യവല്‍കരണവും പാതി വഴിയില്‍ മുടങ്ങി; കരാറുകാരന്‍ പിന്മാറി; സ്ഥലം റെയില്‍വേയുടേതായത് പുലിവാലായി; പുതിയ ആൾക്ക് കരാർ നൽകുമെന്ന് സ്പെഷ്യൽ ഓഫീസർ
Oct 1, 2022, 20:53 IST
/ സുബൈർ പള്ളിക്കാൽ
കാസര്‍കോട്: (www.kasargodvartha.com) 4.98 കോടി രൂപ ചിലവില്‍ കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി നടത്തുന്ന റെയില്‍വേ സ്‌റ്റേഷന്‍-തായലങ്ങാടി റോഡ് വികസനവും സൗന്ദര്യവല്‍കരണവും നടത്തുന്ന പദ്ധതി പാതി വഴിയില്‍ മുടങ്ങി. പദ്ധതിയില്‍ ഉള്‍പെട്ട സ്ഥലം റെയില്‍വേയുടേതായതിനാല്‍ കരാറുകാരന്‍ പിന്മാറിയതോടെ പുതിയ കരാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വികസനത്തിനായി ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കുകയും പിന്നീട് പിഡബ്ള്യുഡി ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയാക്കിയിരുന്നു. വികസനത്തിനായി റോഡരികിലെ മരങ്ങള്‍ മുറിക്കാനുള്ള നടപടിയിലേക്ക് നീങ്ങുമ്പോഴാണ് പദ്ധതിയിലുള്‍പെട്ട സ്ഥലത്തെ മരങ്ങള്‍ തങ്ങളുടെ കീഴിലുള്ളതാണെന്ന് റെയില്‍വേ അധികൃതർ അവകാശവാദം ഉന്നയിച്ചത്. ഇതോടെ പദ്ധതി നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലായി. ആറ് മാസത്തിനുള്ളില്‍ പണി തീര്‍ക്കാനായിരുന്നു കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്.
നടപടികള്‍ നീണ്ടതോടെയാണ് കരാറുകാരന്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയത്. പുതിയ ആള്‍ക്ക് കരാര്‍ നല്‍കുന്നതിനായി ജില്ലാ പ്ലാനിങ് കമിറ്റി യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് കാസർകോട് വികസന പാകേജ് സ്പെഷ്യൽ ഓഫീസർ രാജ്മോഹൻ കാസർകോട് വാർത്തയോട് പറഞ്ഞു.
മരം മുറിക്കുന്നതില്‍ റെയില്‍വേ തടസവാദം ഉന്നയിച്ചതോടെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഭൂമി അളന്നപ്പോള്‍ സ്ഥലം റെയില്‍വേയുടെതാണെന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. റോഡിന്റെ കിഴക്ക് ഭാഗത്ത് വികസനതോടൊപ്പം തന്നെ ഡ്രൈനേജ് നിര്‍മാണം കൂടി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡ്രൈനേജ് കടന്നുപോകുന്ന വഴിയില്‍ വാടര്‍ അതോറിറ്റിയുടെ പൈപ് ലൈന്‍ കടന്നു പോകുന്നതിനാല്‍ പൈപ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ വാടര്‍ അതോറിറ്റിക്ക് 20 ലക്ഷം രൂപ കെട്ടിവച്ചിട്ടുണ്ട്. വാടർ അതോറിറ്റിയുടെ പൈപ് ലൈൻ മാറ്റിയാല്‍ മാത്രമേ ഇവിടെ ഡ്രൈനേജിന്റെ പണി തുടങ്ങാന്‍ കഴിയുകയുള്ളൂ.
റോഡ് നവീകരണം, ഇന്റര്‍ ലോകിങ്, രണ്ട് ഭാഗത്തായുള്ള ഡ്രൈനേജ്, ബസ് സ്റ്റോപ്, നടപ്പാത തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടക്കേണ്ടത്.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Development project, Thayalangadi, Railway, Road, Railway Station - Thayalangadi road development and beautification stalled. < !- START disable copy paste -->